കാവ്യയുടെ ദാവണിയിൽ സുന്ദരിയായി മീനാക്ഷി ദിലീപ്, ലൈക് അടിച്ച് സപ്പോർട്ട് ചെയ്ത മഞ്ജു വാര്യർ, പത്മസരോവരത്തിലെ വിശേഷം വൈറലാകുന്നു.!! | Meenakshi Dileep Wear Laksyah’s Dhavani OF Kavya Madhavan
Meenakshi Dileep Wear Laksyah’s Dhavani OF Kavya Madhavan : മലയാളത്തിലെ സൂപ്പർതാരങ്ങളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. അമ്മയെയും അച്ഛനെയും പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു മീനാക്ഷി ഇപ്പോൾ. ഇടയ്ക്കിടെ തന്നെ പുതിയ പോസ്റ്റുകളുമായി മീനാക്ഷി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. നിരവധി റീൽ വിഡിയോസുമായും മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്.
കഴിഞ്ഞ ദിവസം മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. കാവ്യാമാധവന്റെ ലക്ഷ്യ ഡിസൈൻസിന്റെ സ്പെഷ്യൽ വസ്ത്രം ധരിച്ചാണ് മീനാക്ഷി ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയത്. ആദ്യമായി ഒരു ബ്രാൻഡിന്റെ മോഡലായി എത്തിയത് മീനാക്ഷി കാവ്യയുടെ സ്വന്തം ബ്രാൻന്റിനു വേണ്ടിയാണ്. ചിത്രം വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ലക്ഷ്യയുടെ വസ്ത്രത്തിന്റെ ഭംഗിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കൂടാതെ മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യർ ചിത്രത്തിന് ലൈക്ക് അടിച്ചത് ആരാധകരെ സന്തോഷത്തിൽ ആക്കി. ഇപ്പോൾ വീണ്ടും താരം പങ്കുവെച്ച് മറ്റൊരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലക്ഷ്യത്തിന് ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അതിസുന്ദരിയായി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. അതിമനോഹരമായ നേവി ബ്രോക്കേഡ് സിൽക്സ് സ്കെർട്ടും കൂടാതെ കിടിലൻ ഡിസൈനർ ബ്ലൗസും നെറ്റ് ദുപ്പട്ടയും അണിഞ്ഞാണ് മീനാക്ഷി എത്തിയത്.
ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യയുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഉണ്ണി പി എസ് തന്നെയാണ് മീനാക്ഷിയെയും ഈ ഔട്ട്ഫിറ്റിൽ ഒരുക്കിയത്. ചിത്രങ്ങൾ പകർത്തിയത് രഞ്ജി ഭാസ്കരാണ്. ക്യാപ്ഷൻ ഒന്നും നൽകാതെ പങ്കുവെച്ച ചിത്രം ലക്ഷ്യയുമായി കൊളാബ് ചെയ്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങൾക്കും ലൈക്കിലൂടെ മഞ്ജു വാര്യർ തന്റെ സപ്പോർട്ട് അറിയിക്കുകയാണ് ഇപ്പോൾ. അടുത്തിടെ ഇരുവരും തമ്മിൽ ഫോളോ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ് ആരാധകർ വലിയ വാർത്തയാക്കിയിരുന്നു.