മീനൂട്ടിക്ക് കാവ്യ അമ്മയുടെ ഓണക്കോടി, ലൈക് അടിച്ച് മഞ്ജു വാര്യർ; മൂന്നാമതും ലക്ഷ്യക്കായി ഉടുത്തൊരുങ്ങി മീനാക്ഷി ദിലീപ്, താരപുത്രിയെ സുന്ദരിയാക്കി കാവ്യയുടെ മേക്കപ്പ് മാൻ.!! | Meenakshi Dileep Shines In Dhavani From Laksyah Of Kavya Madhavan
Meenakshi Dileep Shines In Dhavani From Laksyah Of Kavya Madhavan : ലക്ഷ്യയുടെ മോഡലായായി മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമാണ് ലക്ഷ്യ. ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി ഇത്തരത്തിൽ ലക്ഷ്യയുടെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മോഡലായി വ്യത്യസ്ത ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
നടി മഞ്ജു വാര്യരും ഈ ചിത്രം ലൈക് ചെയ്തിട്ടുണ്ട്. ലക്ഷ്യയുടെ പുതിയ ദാവണി സെറ്റിൽ മസ്റ്റർട് നിറത്തിൽ ഉള്ള ബ്ലൗസും, മിൻ്റ് ഗ്രീൻ നിറത്തിൽ ഉള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിൻ്റുകളുള്ള വെള്ള പാവടയും ആണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മിനിമൽ മേക്കപ്പിൽ, തലയിൽ മുല്ലപ്പൂവും ചൂടി എത്തിയ താരം ഈ ഓണക്കാലത്തെ തനി മലയാളി മങ്കയായി മാറി.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി എസ് ആണ് മീനാക്ഷിയെ മിനിമൽ മേക്കപ്പിൽ ഒരുക്കിയത്. നിരവധി നൃത്ത വീഡിയോകളും, ഇൻസ്റ്റഗ്രാമിൽ കോമഡി റീൽസുകളുമായി ഒരുപാട് ആരാധകരെ ഈ താരപുത്രി നേടിയെടുത്തിട്ടുണ്ട്. സല്‍വാറും, ധാവണിയും ധരിച്ച് നേരത്തെ മീനാക്ഷി പങ്കുവെച്ച ഫോട്ടോകള്‍ എല്ലാം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഓണം സ്പെഷ്യൽ ദാവണി അണിഞ്ഞ് പങ്കുവെച്ച് ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
പലപ്പോഴും മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളിൽ ഗൗരവ ഭാവമാണ് കാണാറെന്നും, ഈ കുട്ടിക്ക് ഇങ്ങനെ ചിരിക്കാൻ അറിയാമോ എന്നും ചിത്രത്തിന് താഴെ ആരാധകർ കൗതുകത്തോടെ ചോദിക്കുന്നത് കാണാം. എംബിബിഎസ് പഠനം പൂർത്തിയാക്കിയ താരം തുടർന്ന് ഇനി മുന്നോട്ട് മോഡലിങ്ങിൽ സജീവമാകുമോ എന്ന് ചോദ്യം പ്രേക്ഷകർക്കിടയിൽ ഉണ്ട്. അഭിനയത്തിലേക്ക് തനിക്ക് വരാൻ താല്പര്യമില്ല എന്ന് മീനാക്ഷി മുൻപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.