അച്ഛനും ചേട്ടനും ശേഷം സൂപ്പർ ഡാൻസുമായി വിസ്‌മയ മോഹൻലാൽ;ആ കവിതയാണ് പ്രചോദനമായത്, ഡാൻസ് വീഡിയോയുമായി താരപുത്രി കയ്യടിച്ച് ആരാധകർ.!! | Maya Mohanlal Viral Dance Video
Maya Mohanlal Viral Dance Video : താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒക്കെ പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വലിയ തോതിൽ ഇടം നേടാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താര രാജാക്കന്മാരുടെ മക്കളുടെ വിശേഷങ്ങളൊക്കെ അറിയുവാനും ആസ്വദിക്കുവാനും മലയാളികൾക്ക് ഒരു പ്രത്യേക താൽപര്യം തന്നെയാണ് ഉള്ളത്. പ്രണവ് മോഹൻലാലിന്റെയും ദുൽഖർ സൽമാന്റെയും ഒക്കെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകൾ നേടുമ്പോൾ ഇവരുടെ പെൺമക്കൾ എന്തുകൊണ്ട് സിനിമയിൽ സജീവമാകുന്നില്ല എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.
മമ്മൂട്ടിയുടെ മകൾക്ക് ചിത്ര രചനയിലും മറ്റും താല്പര്യം ഉള്ളതുപോലെ തന്നെ മോഹൻലാലിൻറെ മകൾ വിസ്മയയ്ക്ക് ക്ലേ ആർട്‌സിലും മാഷ്വൽ ആർട്‌സിലും ഒക്കെയാണ് താൽപര്യം അത്ര സജീവമല്ലാത്ത വിസ്മയയും പ്രണവും വളരെ അപൂർവമായാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് ഇപ്പോൾ വിസ്മയ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുക്കുന്നത്. ഗ്രീൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് പോയട്രി എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മനസ്സിനും ശരീരത്തിനും നൽകുന്ന എക്സർസൈസ് എന്ന നിലയിലാണ് വിസ്മയ ഏറ്റവും പുതിയ ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കവിതയുടെ ആശയം അതേ രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് താരപുത്രി പങ്കുവെച്ചിരിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ട് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. ഡാൻസ് ചെയ്യുമ്പോഴാണ് എനിക്ക് എൻറെ തലയിൽ നിന്ന് പുറത്തു കടക്കാൻ കഴിയുന്നതെന്ന് വീഡിയോയ്ക്ക് താഴെ ക്യാപ്ഷൻ ആയി മായ പറയുന്നു. എന്നാൽ താൻ ചെയ്യുന്ന നൃത്തത്തെ പറ്റിയുള്ള അഭിപ്രായം മറ്റുള്ളവരുടെ താൻ വകവയ്ക്കുന്നില്ല എന്നും അതുകൊണ്ടുതന്നെ കമന്റ് ബോക്സ് താരം ഓഫ് ചെയ്തു വെച്ചിരിക്കുകയും ചെയ്യുന്നു വിനീത് ശ്രീനിവാസന്റെ ഭാര്യ ധന്യ വിനീത് അടക്കമുള്ളവർ വീഡിയോയ്ക്ക് ലൈക്കുമായി രംഗത്ത് എത്തിയിട്ടും ഉണ്ട്.
ഇത്ര നന്നായി വിസ്മയ ഡാൻസ് ചെയ്യുമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നാണ് ആരാധകരിൽ അധികവും പറയുന്നത്. അഭിനയത്തേക്കാൾ അധികം എഴുത്തിലും തൻറെ കഴിവ് തെളിയിച്ച താരം നിരവധി വീഡിയോകൾ ആ ഗണത്തിലും ഇതിനുമുമ്പ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗ്രെയിൻസ് ഓഫ് സ്റ്റാർ ഡസ്റ്റ് എന്ന പുസ്തകവും താരപുത്രി എഴുതിയിട്ടുണ്ട്. യാത്രകളെക്കുറിച്ചും തന്റെ ഇഷ്ടങ്ങളെ കുറിച്ചും ഒക്കെ ആണ് അധികവും വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.