ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു; ചാക്കോച്ചനും പിഷാരടിക്കും ഒപ്പം മഞ്ജു ചേച്ചി ലാവണ്ടർ ട്രിപ്പ് ചിത്രങ്ങൾ വൈറൽ.!! | Manju Warrier Lavender Trip Mode With Kunchacko Boban And Ramesh Pisharody

Manju Warrier Lavender Trip Mode With Kunchacko Boban And Ramesh Pisharody : ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാനും ഏതൊരു സന്ദർഭത്തെയും നർമ്മത്തിന്റെ കുപ്പായം ചാലിച്ച് മനോഹരമാക്കാനും രമേഷ് പിഷാരടി എന്ന കലാകാരനോളം കഴിവുള്ള മറ്റൊരു താരം ഉണ്ടോ എന്ന കാര്യം സംശയമാണ്. ഏത് സമയത്തും ആരെപ്പറ്റി വേണമെങ്കിലും വളരെ എളുപ്പത്തിൽ കഥകൾ ഉണ്ടാക്കാൻ കഴിയുന്ന വ്യക്തി എന്നാണ് രമേശ് പിഷാരടിയെപ്പറ്റി മുൻപ് ഒരു സഹപ്രവർത്തകൻ പറഞ്ഞത്. അക്കാര്യം സത്യവുമാണ്.

സഹപ്രവർത്തകരുമായി നല്ലൊരു ആത്മബന്ധം പുലർത്തുന്ന രമേഷ് പിഷാരടിക്ക് സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കളാണ് ഉള്ളത്. ഇന്ന് പല റിയാലിറ്റി ഷോകളിലും അതിഥിയായി എത്തുന്ന താരം ആളുകൾക്ക് കൂടുതൽ ജനപ്രിയനായി മാറിയത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ്. അതോടുകൂടി പിഷാരടി പിഷു എന്ന് അറിയപ്പെടുവാനും തുടങ്ങി. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം കഴിഞ്ഞദിവസം തന്റെ ഭാര്യയെ പറ്റി പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിരുന്നു.

ഏതൊരു കുപ്പിയും വളരെ എളുപ്പത്തിൽ പൊട്ടിക്കുവാനുള്ള കഴിവ് തൻറെ ഭാര്യയ്ക്ക് ഉണ്ടെന്നായിരുന്നു രമേശ് പിഷാരടി പറഞ്ഞത്. നിത്യജീവിതത്തിലെ ചില സംഭവങ്ങൾ കൂടി ഉദാഹരണസഹിതം വിവരിച്ചതോടെ കഥ ആളുകൾക്ക് ചിരിയാണ് ഉളവാക്കിയത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും അനുഗ്രഹം എന്ന് വിശേഷിപ്പിക്കാവുന്ന ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ ബോബനും ഒത്തുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ, മഞ്ജുവാര്യർ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ബിനീഷ് ചന്ദ്രനും ചാക്കോച്ചന്റെ മകനും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ലാവണ്ടർ പാടത്തുനിന്നുള്ള ചിത്രം പിഷാരടിയെ പോലെ മഞ്ജുവാര്യരും പങ്കുവെച്ചിട്ടുണ്ട്. ഫ്രണ്ട്സ്, ലാവണ്ടർ ഫീൽഡ്, ലവ്, ട്രാവൽ എന്നീ ഹാഷ് ടാഗുകളോടെയാണ് മഞ്ജുവാര്യർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.