ഹരികൃഷ്ണൻസ് സിനിമയുടെ ഹരികൃഷ്ണൻസ് സിനിമയുടെ ഇരട്ട ക്ലൈമാക്സിനെക്കുറിച്ച് അറിയാമോ?? രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാർ… | Mammootty Reveals The Secret About Double Climax In Harikrishnans Movie Malayalam
Mammootty Reveals The Secret About Double Climax In Harikrishnans Movie Malayalam : ഫാസിൽ സംവിധാനം നിർവ്വഹിച്ചു മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹരികൃഷ്ണന്‍സ്. ഹരി -കൃഷ്ണൻ എന്ന അഡ്വക്കെറ്റുകൾ ആയി മോഹൻലാലും മമ്മൂട്ടിയും മല്‍സരിച്ചഭിനയിച്ച സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. ഒരു കേസന്വേഷണത്തിന്റെ ഭാഗമായി പൊന്നൂരിൽ എത്തുന്ന ഹരിയും കൃഷ്ണനും മീര എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും അവളോട് പ്രണയം തോന്നുന്നതും അവരിൽ ആരെ മീര സ്വീകരിക്കും എന്ന ചോദ്യത്തിൽ അവസാനിക്കുന്ന വിധം ആയിരുന്നു സിനിമ അവസാനിച്ചത്.
ചിത്രത്തിന് ആക്കാലത്തു രണ്ട് ക്ലൈമാക്സുകൾ ഉണ്ടായിരുന്നു . ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്തു കൊണ്ടാണ് ഹരി കൃഷ്ണൻസിൽ രണ്ട് ക്ലൈമാക്സ് വന്നതെന്ന് പറയുകയാണ് മമ്മൂട്ടി.കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഗോവ ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് 24 കൊല്ലത്തെ സിനിമ രഹസ്യം മെഗാസ്റ്റാർ വെളിപ്പെടുത്തിയിരിക്കുന്നത്.മോഹൻലാൽ മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണു ഇരട്ട ക്ലൈമാക്സ് ഷൂട്ട് ചെയ്തത് എന്നും ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മുപ്പത്തി രണ്ട് പ്രിന്റ്റുകളിൽ 16 എണ്ണത്തിൽ മമ്മൂട്ടിയും ജൂഹിയും ഒന്നിക്കുന്നതയും 16 എണ്ണത്തിൽ മോഹൻലാലും ജൂഹിയും ഒന്നിക്കുന്നതയും ഉള്ള ക്ലൈമാക്സ് ആണ് സംവിധായകൻ ഒരുക്കിയത്.
കേരളത്തിലെ രണ്ട് മേഖലകളിൽ രണ്ട് ക്ലൈമാക്സ് വന്നത് വിതരണത്തിലെ ചില പദ്ധതികൾ പൊളിഞ്ഞത് കൊണ്ടാണെന്നാണ് മമ്മൂട്ടി പറയുന്നത്.ഒരു നഗരത്തിൽ തന്നെ ഒരു സിനിമക്ക് രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ, രണ്ട് തരവും കാണാൻ തിയേറ്ററിൽ ആളുകൾ വരും എന്നുള്ള ചിന്തയിൽ നിന്നുണ്ടായ പ്രചാരണ ബുദ്ധിയോ മാർകെറ്റിങ് തന്ത്രമോ ആയിരുന്നു അത് .
പക്ഷെ പ്രിൻറ് അയക്കുന്ന ആളുകൾക്ക് പറ്റിയ തെറ്റാണു രണ്ടും രണ്ടു ഭാഗത്തേക്ക് അയച്ചത്.എന്നാലും ഇന്നും ഈ ക്ലൈമാക്സിൽ സന്തോഷം ഉള്ളതും ഇല്ലാത്തതും ഇത് കാണാത്തതുമായ ഒരുപാടുപേർ നമ്മുക് ചുറ്റും ഉണ്ട്.മമ്മൂട്ടി പറഞ്ഞു നിർത്തി.മാമൂട്ടി ആരാധകരെയും മോഹൻലാൽ ആരാധകരെയും ഒരുപോലെ ആവേശം കൊള്ളിച്ച സിനിമയായിരുന്നു 1998 ൽ ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന സിനിമ.