മമ്മുക്കയെ എനിക്ക് കെട്ടിപിടിക്കണം; എല്ലാവരെയും പോലെ എനിക്കും കൈ തരണം, അല്ല കെട്ടിപിടിക്കണം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് മമ്മുക്ക.!! | Mammootty Fan Girl Blessed Moment
Mammootty Fan Girl Blessed Moment : മലയാള സിനിമയിലെ സൂപ്പർസ്റ്റാറാണ് നടൻ മമ്മൂട്ടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരത്തെ കാണാൻ ആഗ്രഹിക്കാത്ത മലയാളി ഇല്ല എന്ന് വേണം പറയാൻ. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തന്റെ പ്രായത്തെ വെല്ലുന്ന ലുക്കും സ്റ്റൈലും പ്രകടനവും ആയാണ് മമ്മൂട്ടി ഇൻഡസ്ട്രിയൽ തുടരുന്നത്. സമൂഹ മാധ്യമങ്ങൾ താരത്തെ കാണണമെന്ന് ആഗ്രഹം പറഞ്ഞുകൊണ്ടും മറ്റുമുള്ള പോസ്റ്റുകളും ചിത്രങ്ങളും നിരന്തരം വൈറൽ ആകാറുണ്ട്.
ഇത്തരത്തിൽ സിനിമ താരങ്ങളോടുള്ള കടുത്ത ആരാധനയിൽ നിരവധി പേർ താരങ്ങൾ കാണുകയും ഫോണിലൂടെ വിളിക്കുന്നതും നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ വീഡിയോ ആണ്. നടൻ മമ്മൂട്ടിയോടുള്ള സ്നേഹം പങ്കുവയ്ക്കുകയാണ് താര സംഘടനയായ അമ്മയുടെ ചടങ്ങിൽ വെച്ച് ഒരു പെൺകുട്ടി.
തന്റെ നിഷ്കളങ്കമായ ഭാഷയിലൂടെ വേദിയിൽ വെച്ച് കുട്ടി പറയുന്നത് ഇങ്ങനെയാണ് ആ ചേച്ചിമാരെ പോലെ എനിക്ക് മമ്മുക്ക കൈ തരണം, കൈ അല്ല എനിക്ക് കെട്ടിപിടിക്കണം എന്നാണ് കുട്ടി വേദിയിൽ വെച്ച് പറയുന്നത്. ഇത് കേട്ട് ഉടനെ മമ്മൂട്ടി തന്റെ അടുത്തേക്ക് വരാൻ പറയുകയും സന്തോഷത്തോടെ പെൺകുട്ടി വന്നു താരത്തെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.
ഇത് കണ്ട് കയ്യടിക്കുകയാണ് നടൻ സിദ്ധിക്കും മറ്റു താര സംഘടനയിലെ പ്രമുഖ നടന്മാരും. കൂടാതെ വേദിയിലിരിക്കുന്ന വരും വളരെ സന്തോഷത്തിൽ ആർപ്പുവിളിക്കുന്നതും കേൾക്കാം. മമ്മൂട്ടിയുടെ ഒരു ഫാൻ പേജിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. അമ്മ സംഘടിപ്പിച്ച നൃത്ത ശില്പശാലയിലെ വീഡിയോ ആണെന്ന സൂചനയാണ് ലഭിക്കുന്നത്.