എന്നും എന്റെ സൂപ്പർഹീറോ; ബെസ്റ്റിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽക്കർ സൽമാൻ, മമ്മുക്കയും കുഞ്ഞിക്കയും പൊളിച്ചെന്ന് ആരാധകർ.!! | Mammootty Birthday Wish By Dulquer Salmaan

Mammootty Birthday Wish By Dulquer Salmaan : മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആശംസകളുമായി എത്തുകയാണ് മലയാള സിനിമ ലോകവും ആരാധകരും. മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് പതിവു പോലെതന്നെ അർദ്ധരാത്രി ആരാധകർ തടിച്ചു കൂടിയിരുന്നു. എന്നാൽ താരത്തിന്റെ പിറന്നാളാഘോഷം ചെന്നൈയിൽ മകനും കുടുംബത്തിനും ഒപ്പുമായിരുന്നതിനാൽ മമ്മൂട്ടി വീഡിയോ കോളിലൂടെ ആരാധകരോട് സംസാരിച്ചത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ താരത്തിന്റേതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റാണ്. തന്റെ ഉപ്പയ്ക്ക് പിറന്നാൾ ആശംസകൾ മായി എത്തിയ ദുൽഖറിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഉറ്റ ചങ്ങാതിമാരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഉണ്ടായിരിക്കില്ല. കാരണം അവരുടെ ഒരുമിച്ചുള്ള നിമിഷങ്ങൾ വളരെ പ്രത്യേകതയുള്ളതിനാൽ ആ സമയത്ത് സെൽഫിക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുകയില്ല.

അതുകൊണ്ടു തന്നെ ഉപ്പയുടെ പിറന്നാളിന് പോസ്റ്റ് ചെയ്യാനായി ചിത്രം എടുക്കുക എന്നത് എല്ലാ വർഷത്തെയും പരിപാടിയാണ്. എന്റെ എന്റെ ഹീറോ ആയ അച്ഛന് പിറന്നാൾ ആശംസകൾ എന്നാണ് ദുൽഖർ തന്റെ പോസ്റ്റിനു ചുവടെ കുറിച്ചത്. നിരവധി ആരാധകരാണ് ദുൽഖർ പങ്കുവെച്ച ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്. കുഞ്ഞിക്കയുടെ ഉപ്പയ്ക്ക് പിറന്നാൾ ആശംസകൾ എന്നിങ്ങനെ നിരവധി കമന്റുകൾ കാണാം.

ഏട്ടനും അനിയനും ആണോ ഇതെന്ന രസകരമായ കമന്റുകളും ആരാധിച്ചിട്ടുണ്ട്. ഈ പോസ്റ്റിനു പിന്നാലെ ദുൽഖറിനും തന്റെ കൊച്ചുമകൾ മറിയത്തിനും പിറന്നാൾ ആഘോഷത്തിന്റെ കേക്ക് നൽകുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. നിലവിൽ ഗൗതം മേനോന്റെ ഒരു ചിത്രത്തിന്റെ വർക്കിലാണ് മമ്മൂട്ടി ഉള്ളത്. പിറന്നാൾ ആഘോഷത്തിനുശേഷം വിദേശത്തേക്ക് കുടുംബവുമായി പോകാനും അവധി ആഘോഷിക്കാനും ആണ് താരത്തിന്റെ പ്ലാൻ എന്നാണ് സൂചന.