എട്ടിൽ പഠിക്കുമ്പോൾ രാജു എഴുതിയ കവിത കണ്ട് അധ്യാപകര്‍ പേടിച്ചു!! മകന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ് അധ്യാപകൻ ചോദിച്ചത്… | Mallika Sukumaran Viral Words About Prithviraj And Indrajith Malayalam

Mallika Sukumaran About Prithviraj And Indrajith : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മല്ലിക സുകുമാരൻ. യുവതാരങ്ങളായ പ്രിത്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മയാണ് മല്ലിക. മല്ലിക സുകുമാരന്റെ അഭിമുഖങ്ങളെല്ലാം പൊതുവെ സോഷ്യൽ മീഡിയയിൽ വൈറലാകാറാണ് പതിവ്. ഇപ്പോഴിതാ ഒരു സ്വകാര്യ ഓൺലൈൻ ചാനലിന് മല്ലിക സുകുമാരൻ നൽകിയ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നത്.

താനെന്നും നടൻ സുകുമാരന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്, അതിന് ശേഷം മാത്രമാണ് പ്രിത്വിയുടെയും ഇന്ദ്രന്റെയും അമ്മ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് താരം പറയുന്നത്. താൻ അറിയാത്ത കുറെ തെറ്റുകൾ തന്റെ പേരിൽ വന്നുചേർന്നു, പലരും കുറ്റപ്പെടുത്തി. എന്നാൽ സുകുമാരൻ എന്ന വ്യക്തി തന്നെ രക്ഷപ്പെടുത്തി. സ്വത്തുക്കളും മറ്റും സുകുമാരൻ തന്റെ പേരിൽ വാങ്ങിവെച്ചു എന്നാണ് മല്ലിക സുകുമാരൻ തുറന്നുപറയുന്നത്.

ഒരു അമ്മായിയമ്മ എന്ന നിലയിൽ മരുമക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുകയും താൻ തന്റെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന കൂട്ടത്തിലുമാണ്. ഇന്ദ്രന്റെ വീട്ടിലും രാജുവിന്റെ വീട്ടിലും ആഘോഷങ്ങൾക്ക് കൃത്യമായി പോകും. രാജുവിനോട് പറയും, ഒന്ന് വിശ്രമിക്ക് എന്ന്, പറഞ്ഞാൽ കേൾക്കില്ല. രാജു ഫാമിലിയിലെ പല കല്യാണങ്ങൾക്കും വരില്ല, അതൊക്കെ അവരെ ഒന്ന് പറഞ്ഞു മനസിലാക്കാൻ എന്ത് ബുദ്ധിമുട്ടാണ്.

അമ്മ പറഞ്ഞാൽ പ്രിത്വി പരിപാടിക്ക് വരുമല്ലോ എന്ന് പറഞ്ഞ് പലരും ശുപാർശയുമായി വരും. അവരെയൊക്കെ മാനേജ് ചെയ്യണമല്ലോ. ഇപ്പോൾ അതൊക്കെ ഒരു ശീലമായി മാറി. കുട്ടിക്കാലത്ത് പഠിക്കാൻ രണ്ടുപേരും വലിയ മിടുക്കന്മാർ ആയിരുന്നു, അതൊക്കെ സുകുവേട്ടന്റെ മിടുക്കാണ് കിട്ടിയിരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം തന്നെ ക്രിയേറ്റിവ് ആയ പല കാര്യങ്ങളും ഇവർ സ്വന്തമായി ചെയ്യാൻ ശീലിച്ചിരുന്നു. മക്കളെക്കുറിച്ച് പറയുമ്പോൾ മല്ലിക സുകുമാരന്റെ മനസ് നിറയുകയാണ്, ഒപ്പം നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.

Rate this post