പെർഫെക്റ്റ് അമ്മായമ്മ തന്നെ.!! പൂർണിമയുടെ ചിത്രത്തിനു മല്ലികാമയുടെ കമന്റ്; അമ്മക്ക് മറുപടിയുമായി ഇന്ദ്രജിത്ത് സുകുമാരൻ.!! | Mallika Sukumaran And Indrajith Sukumaran Comment On Poornima Indrajith Post Viral

Mallika Sukumaran And Indrajith Sukumaran Comment On Poornima Indrajith Post Viral : വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റെത്. മക്കളും മരുമകളും ഭാര്യയും ഒക്കെ സിനിമയിൽ സജീവമായതുകൊണ്ട് തന്നെ സുകുമാരന്റെ കുടുംബത്തിലെ ഓരോ വിശേഷവും വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും തന്റേതായ ഒരു സ്ഥാനം ഇന്ന് മലയാള സിനിമയിൽ ഉറപ്പിച്ചു കഴിഞ്ഞു.

അപ്പോൾ വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന പൂർണിമ ഇന്ദ്രജിത്ത് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. മല്ലിക സുകുമാരൻ ആകട്ടെ ബിഗ് സ്ക്രീനിൽ നിന്ന് മിനിസ്ക്രീനിലേക്ക് തന്റെ ചുവടുമാറ്റം നടത്തി കഴിയുകയും ചെയ്തു. ഇപ്പോൾ സുരഭിയും സുജാതയും എന്ന പരിപാടിയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് മല്ലിക സുകുമാരൻ. താരകുടുംബത്തിലെ ഓരോ വിശേഷവും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.

സ്വന്തമായി ഒരു സംരംഭം ആരംഭിച്ചപ്പോൾ പൂർണിമയ്‌ക്ക് കുടുംബത്തിൽ നിന്നുള്ള പിന്തുണ പോലെ തന്നെ ആരാധകർക്കിടയിൽ നിന്നും വലിയ തോതിലുള്ള അംഗീകാരം ലഭിച്ചിരുന്നു. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകളും ഇപ്പോൾ സിനിമയിൽ തൻറെ സ്ഥാനം ഉറപ്പിച്ചു. ഗായിക എന്ന നിലയിൽ മൂത്തമകൾ സ്ഥാനം ഉറപ്പിച്ചപ്പോൾ തൻറെ രണ്ടാം തിരിച്ചുവരവ് തുറമുഖം എന്ന ചിത്രത്തിലൂടെ നടത്തിയിരിക്കുകയാണ് അമ്മ പൂർണ്ണിമ. ഇന്നായിരുന്നു ചിത്രത്തിൻറെ റിലീസ്.

നിവിൻ പോളിയും പൂർണിമയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രസ്മീറ്റിൽ നിന്നുള്ള ചില ഫോട്ടോകൾ പൂർണിമ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിനോടകം പങ്കുവെച്ചു കഴിഞ്ഞു. ചിത്രത്തിന് താഴെ അമ്മായിയമ്മ തന്നെ എന്ന കമൻറുമായി മല്ലിക സുകുമാരൻ പ്രത്യക്ഷപ്പെട്ടപ്പോൾ അതിന് മറുപടിയുമായി പിന്നല്ല എന്നായിരുന്നു പൂർണിമ കുറിച്ചത്. ഇപ്പോൾ അമ്മയ്ക്കും ഭാര്യക്കും പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തും. ഇവരുടെ രസകരമായ കമന്റുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തു എന്ന് മാത്രമല്ല കുടുംബത്തിലെ സ്നേഹവും ഐക്യവും വാനോളം പുകഴ്ത്തുകയുമാണ് ആരാധകർ.