കുഞ്ഞുവാവ വരാൻ ഇനി ദിവസങ്ങൾ മാത്രം; നായികക്ക് ഇത് ഒമ്പതാം മാസം ആണ് ട്ടാ, നിറവയറിൽ വളകാപ്പ് ആഘോഷമാക്കി മാളവികയും തേജസും.!! | Malavika Krishnadas Valaikappu Ceremony
Malavika Krishnadas Valaikappu Ceremony : മലയാളികൾക്ക് എല്ലാം ഏറെ പ്രിയങ്കരിയും കൂടാതെ മലയാളത്തിലെ ഡാൻസ് പ്രോഗ്രാമിലൂടെ മലയാളികളുടെ ശ്രദ്ധ കവർന്ന താരവുമാണ് മാളവിക കൃഷ്ണദാസ്. തുടർന്ന് സിനിമ മേഖലയിൽ എത്തിയെങ്കിലും റിയാലിറ്റി ഷോയാണ് മാളവികക്ക് കൂടുതൽ ആരാധകരെ സമ്പാദിക്കാൻ സഹായിച്ചത്. കൂടാതെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ആയ ഇന്ദുലേഖയിൽ ഒരു റോൾ കൈകാര്യം ചെയ്തു മിനിസ്ക്രീനിൽ തന്നെ മികവ് തെളിയിച്ചിരുന്നു.
കഴിഞ്ഞ വർഷം മെയ് മാസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നത്. താരത്തെ വിവാഹം കഴിച്ചത് ഡാൻസ് റിയാലിറ്റി ഷോയിൽ മാളവികയുടെ തന്നെ സഹ മത്സരാർത്ഥി കൂടിയായിരുന്ന തേജസസായിരുന്നു. നിലവിൽ മർച്ചൻ നേവിയിൽ മെക്കാനിക്കൽ എൻജിനീയർ കൂടിയായ തേജസ് ജ്യോതി തനിക്ക് അടങ്ങാത്ത അഭിനയത്തോടുള്ള ആഗ്രഹത്തിന്മേലാണ് നായിക നായകൻ എന്ന പ്രോഗ്രാമിലേക്ക് എത്തിയത്.
നിലവിൽ ഇവർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഒരു അറേഞ്ച്ഡ് പ്ലസ് ലൗ മാരേജ് ആയിരുന്നു മാളവികയുടേത് എന്നാണ് ആരാധകർ എപ്പോഴും പറയാറുള്ളത്. അടുത്തിടെ താരം താൻ ഗർഭിണിയാണെന്ന് വിവരം ആരാധകരെ അറിയിച്ചിരുന്നു എട്ടാം മാസത്തിലാണ് താരം ഇപ്പോൾ കടന്നുപോകുന്നതെന്ന് വീഡിയോയിൽ അടക്കം പറഞ്ഞിരുന്നു.
ഇപ്പോൾ താരം സ്പെഷ്യൽ ചില ചിത്രങ്ങൾ നിറവയറിൽ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുകയാണ്. നിറവയറിൽ സുന്ദരിയായി സാരിയിലാണ് താരം പുത്തൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സ്വർണ്ണ മാലകൾ അടക്കം അണിഞ്ഞു കൊണ്ടുള്ള മാളവിക ഫോട്ടോക്ക് ആരാധകരും മനോഹര കമന്റുകൾ നൽകുന്നുണ്ട്.നല്ല ആരോഗ്യമുള്ള കൊച്ചിനെ ഈ ഫാമിലിക്ക് ലഭിക്കട്ടെയെന്നാണ് ആരാധകർ കമന്റുകൾ.