അടുത്ത ഓണത്തിന് ഉണ്ണിവാവായും ഉണ്ടാകും; നിറവയറിൽ ഓണമുണ്ട് മാളവിക കൃഷ്ണദാസ്, അന്ന് അഗ്രഹാര രാത്രിയിൽ തേര് വന്നപ്പോൾ ഓണം സ്പെഷ്യൽ റീലുമായി നായികാ നായകൻ.!! | Actress Malavika Krishnadas And Husband Thejus Jyothi Onam Celebration

Malavika Krishnadas Onam With Thejus Jyothi : മലയാളത്തിലെ ഡാൻസ് പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മാളവിക കൃഷ്ണദാസ്. തുടർന്ന് സിനിമ മേഖലയിൽ എത്തിയെങ്കിലും റിയാലിറ്റി ഷോയാണ് മാളവികക്ക് കൂടുതൽ ആരാധകരെ സമ്പാദിക്കാൻ സഹായിച്ചത്. കൂടാതെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ആയ ഇന്ദുലേഖയിൽ ഒരു റോൾ കൈകാര്യം ചെയ്തു മിനിസ്ക്രീനിൽ തന്നെ മികവ് തെളിയിച്ചിരുന്നു.

കഴിഞ്ഞ മെയിൽ താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. താരത്തെ വിവാഹം കഴിച്ചത് ഡാൻസ് റിയാലിറ്റി ഷോയിൽ മാളവികയുടെ തന്നെ സഹ മത്സരാർത്ഥി കൂടിയായിരുന്ന തേജസിനെ ആണ്. നിലവിൽ മർച്ചൻ നേവിയിൽ മെക്കാനിക്കൽ എൻജിനീയർ കൂടിയായ തേജസ് ജ്യോതി തനിക്ക് അടങ്ങാത്ത അഭിനയത്തോടുള്ള ആഗ്രഹത്തിന്മേലാണ് നായിക നായകൻ എന്ന പ്രോഗ്രാമിലേക്ക് എത്തിയത്.

നിലവിൽ ഇവർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു എങ്കിലും ഒരു അറേഞ്ച്ഡ് പ്ലസ് ലൗ മാരേജ് ആയിരുന്നു മാളവികയുടേത് എന്നാണ് ആരാധകർ എപ്പോഴും പറയാറുള്ളത്. അടുത്തിടെ താരം താൻ ഗർഭിണിയാണെന്ന് വിവരം ആരാധകരെ അറിയിച്ചിരുന്നു ഏഴാം മാസത്തിലാണ് താരം ഇപ്പോൾ കടന്നുപോകുന്നത് എന്ന് അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഓണം ആഘോഷിക്കുന്ന വേളയിൽ താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടെ പങ്കുവെച്ച് ഏറ്റവും റീൽ വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സെറ്റ് സാരിയുടുത്ത് നിറവയറുമായി താരം ഓണാശംസകളുമായി എത്തിയിരിക്കുകയാണ്. “അന്ന് അഗ്രഹാര രാത്രിയിൽ തേര് വന്നപ്പോൾ” എന്ന് ബാഗ്രൗണ്ട് മ്യൂസിക് നൽകി പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മാളവിക്കൊപ്പം മുണ്ടുടുത്ത് മനോഹരമായി തേജസും എത്തിയിട്ടുണ്ട്. വീഡിയോ കണ്ടു ആരാധകരും ഇവർക്ക് ഓണാശംസകളുമായി എത്തിയിരിക്കുകയാണ്. ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നും ദൈവം നല്ലൊരു കുഞ്ഞിനെ ജന്മം നൽകാൻ സാധിക്കട്ടെ എന്നുള്ള കമന്റുകളും ആണ് ആരാധകർ പങ്കുവെച്ചത്.