വിവാഹം കഴിഞ്ഞ് ഒന്നാം വർഷം നായികക്ക് വിശേഷം.!! ഒന്നായ ദിവസം ഒന്നിച്ച് ആഘോഷിച്ച് മാളവികയും തേജസും; നായികാ നായകന്മാർക്ക് ആശംസയുമായി ആരാധകർ.!! | Malavika Krishnadas And Thejus Jyothi 365 Days Of Togetherness

Malavika Krishnadas And Thejus Jyothi 365 Days Of Togetherness : സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ഇതിനോടകം മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ജോഡികൾ ആയിരിക്കും മാളവികയും തേജസും. നായിക നായകൻ എന്ന മഴവിൽ മനോരമ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഇരുവരും കഴിഞ്ഞവർഷം വിവാഹിതർ ആയതുതന്നെ പ്രേക്ഷകർക്ക് വലിയ ആഘോഷമായിരുന്നു.

നായികാനായകൻ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരിൽ രണ്ടു പേരായിരിക്കും മാളവികയും തേജസും. 2023 ലാണ് മാളവിക തേജസ് ജ്യോതിയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വർഷമായി. രണ്ടുപേരും ഒത്തിരി സന്തോഷത്തിലാണ്. ഭരതനാട്യം കലാകാരിയായ മാളവിക ഭാരതത്തിന്റെ കോസ്റ്റ്യൂമിൽ തന്നെ തേജസിനോട് ചേർന്നുനിൽക്കുന്ന കുറച്ച് ഫോട്ടോകളാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ വിവാഹ വാർഷികത്തിന് പങ്കുവെച്ചത്. “365 ദിവസങ്ങൾ നിന്നോടൊപ്പം ഞാൻ ചെലവഴിച്ചത് ഇതാ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു” എന്ന ക്യാപ്ഷനോടൊപ്പം ഭർത്താവ് തന്ന സ്നേഹവും സന്തോഷവും മാളവിക ക്യാപ്ഷനിൽ സൂചിപ്പിക്കുന്നു.

മാളവിക തേജസിനെ എപ്പോഴും തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടാണ് കാണുന്നത്. തങ്ങളുടെ ഡെയിലി വ്ലോഗും തേജസ്സുമായുള്ള യാത്രകളും കളിച്ചിരികളും എല്ലാം മാളവിക തന്റെ instagram ലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില ദമ്പതികളിൽ ഒരു ദമ്പതിയാണ് ഇവർ. മാളവിക ആദ്യമായി കടന്നു വരുന്നത് മഴവിൽ മനോരമയിലെ D5 ജൂനിയറിലൂടെ ടെലിവിഷൻ അവതാരകയായിട്ടാണ്.

പിന്നീട് സുരാജ് വെഞ്ഞാറമൂടിനോടൊപ്പം സീ കേരളത്തിൽ ഫണ്ണി നൈറ്റ്‌സ് എന്ന ഷോയിൽ അവതാരകയായി. 2016-ൽ സൂര്യ ടിവിയിലെ അമ്മേ മഹാമായേ ആയിരുന്നു മാളവികയുടെ ആദ്യ സീരിയൽ. സൂര്യ ടിവിയിലെ ഇന്ദുലേഖ എന്ന ടെലിവിഷൻ സീരിയലിൽ മാളവിക നായികയായി അഭിനയിച്ചു. നായികാനായകനിലൂടെ പരിചയപ്പെട്ട തേജസും മാളവികയും സുഹൃത്തുക്കൾ നിന്ന് പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ബന്ധുക്കാരുടെയും വീട്ടുകാരുടെയും അനുഗ്രഹത്തോടെ 2023ൽ വിവാഹം കഴിച്ചു.