ലാലേട്ടനും 50 മല്ലന്മാരും.!! ഇത് ബോക്സ് ഓഫീസ് കുലുക്കും; ചരിത്രം സൃഷ്ടിക്കാൻ ഞങ്ങൾ വരുന്നു സന്തോഷം പങ്കുവെച്ച് മോഹൻലാൽ.!! | Malaikottai Vaaliban From Tomorrow Happy News By Mohanlal

Malaikottai Vaaliban From Tomorrow Happy News By Mohanlal : ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാളത്തിൽ തന്നെ എക്കാലത്തെയും വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. മണിക്കൂറുകൾ മാത്രമാണ് സിനിമ റിലീസിന് ഇനി അവശേഷിക്കുന്നത്.

പ്രേക്ഷകർ കാത്തിരുന്ന ആ നിമിഷം എത്തുകയായി. ജനുവരി 25ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യപ്പെടും. ചിത്രത്തിന് ഇത്രമാത്രം ഹൈപ്പ് കൊടുക്കുന്നത് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന് മോഹൻലാൽ ആരാധകർക്ക് പേടിയുണ്ട്. വാലിബന്റെ ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. ഏതുതരം മനസ്ഥിതി വെച്ചാണ് തന്റെ സിനിമ കാണാൻ എത്തേണ്ടതെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും മറ്റ് അണിയറ പ്രവർത്തകരും ഇതിനു മുൻപുതന്നെ നിരവധി ഇന്റർവ്യൂകളിലൂടെ പറഞ്ഞിട്ടുണ്ട്.

തന്റെ ചിത്രം ഒരു വൻമാസ് ചിത്രമായി കാണരുതെന്ന് മോഹൻലാലും ആരാധകരോട് പറഞ്ഞിട്ടുണ്ട്. ഒരു മാസ് സിനിമ എന്നതിലുപരി ഇത് ഒരു ക്ലാസ് സിനിമയാണ്. മോഹൻലാലിന് പുറമേ വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൊണാലി കുൽക്കർണി,കഥ നന്ദി, ഹരീഷ് പേരടി,മണികണ്ഠൻ ആചാരി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അതുപോലെതന്നെ ചിത്രനിർമ്മാണത്തിലും നിരവധി പങ്കാളിത്തം ഉണ്ട്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് സിനിമ നിർമ്മാണ മേഖലയിലെ പ്രമുഖർ. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പി എസ് റഫീക്ക് ആണ്. ക്യാമറ ചെയ്യുന്നത് മധു നീലകണ്ഠൻ. ചുരുളിക്കുശേഷം മധു നീലകണ്ഠൻ ക്യാമറ ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നതാകട്ടെ പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യാർ ആണ്.