ഇതാണ് ഞങ്ങളുടെ കല്യാണ വേഷം.!! സ്വർണ നൂലിൽ തുന്നിയ തനത് കേരള സാരി; ഷോപ്പിങ്ങിന് പോയി പോസ്റ്റ് ആയി ഗോവിന്ദ് പദ്മസൂര്യ.!! | Govind Padmasoorya Gopika Anil Wedding Shopping

Govind Padmasoorya Gopika Anil Wedding Shopping : പൊതുവെ സ്ത്രീകളുടെ കൂടെ ഷോപ്പിംഗിന് പോയാൽ പോസ്റ്റ്‌ കിട്ടും അല്ലെങ്കിൽ കൂടുതൽ സമയം പോകും എന്ന് തമാശ രൂപത്തിൽ പറയാറുണ്ട്. ഷോപ്പിലെ തുണികൾ മൊത്തം വലിച്ചിട്ടു അരിച്ചു പറുക്കുന്നവർ ആണ് സ്ത്രീകൾ എന്നും പറയാറുണ്ട്. എന്നാൽ ഈ അവസ്ഥ നേരിട്ട് അനുഭവിക്കേണ്ടി വന്ന മലയാളികളുടെ പ്രിയതാരം ഗോവിന്ദ് പദ്മസൂര്യ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

ഈ വരുന്ന ജനുവരി 28ആം തീയതി ആണ് ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹം. ഏഷ്യാനെറ്റ്‌ സാന്ത്വനം സീരിയൽ നായിക ഗോപിക അനിൽ ആണ് വധു. നിരവധി ടെലിവിഷൻ പരിപാടികൾ anchor ആയി വർക്ക്‌ ചെയ്ത ഗോവിന്ദ് പദ്മസൂര്യ നിരവധി സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കല്യാണ തിരക്കുകൾക് ഇടയിലും വീഡിയോ പങ്കുവെച്ചിരിക്കുന്ന താരം സ്ത്രീകളുടെ സാരി പർച്ചേസ്സിങ്ങിനെക്കുറിച്ചും വിഡിയോയിൽ കാണിക്കുന്നുണ്ട്.

ഒപ്പം താടിക് കൈ വെച്ച് നോക്കിയിരിക്കുന്ന താരത്തെയും കാണാം. താരത്തിന്റെ സിസ്റ്റർ ആണ് വീട്ടിൽ എല്ലാർകുമുള്ള ഡിസൈൻ സെലക്ട്‌ ചെയ്യുന്നതന്നും തനിക്ക് customize ആയി ഡിസൈൻ ചെയ്ത ഡ്രസ്സ്‌ ആണ് എടുക്കുന്നതെന്നും താരം പറഞ്ഞു.

വധുവിനുള്ള സാരി സെലക്ഷനും ബന്ധുക്കൾക് ഉള്ള ഡ്രെസ്സും എല്ലാം കിട്ടിയതിൽ എല്ലാരും ഹാപ്പി ആണെന്നും, ഷോപ്പിംഗ് നടത്തി തളർന്നുവന്ന താരത്തിന്റെ റിലേറ്റീവ്സിലെ സ്ത്രീകൾ ഷോപ്പിംഗ് എങ്ങനെ എന്ന ചോദ്യത്തിന് മറുപടി നൽകിയപ്പോൾ നന്നായി ഉറങ്ങി എന്നായിരുന്നു പുരുഷന്മാരുടെ മറുപടി. താരത്തിനു വിവാഹ ആശംസകൾ ഏകി നിരവധി ആരാധകർ വീഡിയോക്ക് കമെന്റുകൾ ഇട്ടിട്ടുണ്ട്