രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരുമിച്ച് ഈ മനോഹരമായ യാത്ര ആരംഭിച്ചു; അന്ന് ഏറ്റവും വലിയ ഏറ്റവും വലിയ പ്രശ്നമായിരുന്നു ഞങ്ങളുടെ വിവാഹം, പരിഹസിച്ചവർക്ക് മറുപടി നൽകി സന്തോഷ ദാമ്പത്യത്തിന്റെ സുന്ദര നിമിഷത്തിൽ മഹാലക്ഷ്മിയും രവീന്ദറും.!! | Mahalakshmi Shankar Ravindar Chandrasekaran Second Wedding Anniversary
Mahalakshmi Shankar Ravindar Chandrasekaran Second Wedding Anniversary : തമിഴ് സിനിമ ഇൻഡസ്ട്രിയിലെ പ്രകത്ഭനായ പ്രൊഡ്യൂസർ ആയ രവീന്ദർ ചന്ദ്രശേഖറും മിനിസ്‌ക്രീൻ ആർട്ടിസ്റ് ആയ മഹാലക്ഷ്മിയും വിവാഹിതരായത് രണ്ട് വർഷം മുൻപായിരുന്നു. വിവാഹ ശേഷം ഏറ്റവുമധികം വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ട ദമ്പതികളാണിവർ. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചതെന്നുൾപ്പെടെ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മറ്റൊരു പ്രധാനപ്പെട്ട അധിക്ഷേപം രവീന്ദറിനെതിരെ നടന്ന ബോഡി ഷെയിമിങ് ആയിരുന്നു. ഇത് മൂന്ന് മാസം തികക്കുമോ, ഈ ബന്ധം അധികം മുന്നോട്ട് പോകില്ല, എത്രയും വേഗം രണ്ടും അടിച്ചു പിരിഞ്ഞിട്ട് ഇന്റർവ്യൂ കൊടുക്കുന്നത് കാണാം എന്നിങ്ങനെ നീണ്ടു സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ഇവളുടെ സ്നേഹം കിട്ടാൻ ഞാൻ അർഹനാണോ എന്ന് പോലും എനിക്കറിയില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും മഹാലക്ഷ്മിയുടെ പാചകം അത്ര പോരെന്നും രണ്ട് മൂന്ന് മാസം വരെ നോക്കാം പിന്നീട് സ്വിഗ്ഗി ഉണ്ടല്ലോ എന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്നും തമാശയായി രവീന്ദർ തന്റെ ആദ്യ വിവാഹ വാർഷിക പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിനു മറുപടിയായി മഹാലക്ഷ്മിയുടെ മറുപടിയും കാണാം എന്ത് വന്നാലും ഞാനെന്റെ പാചകം നിർത്തില്ല എന്നും നീയാണ് എന്റെയും മകന്റെയും ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നും മഹാലക്ഷ്മി പറയുന്നു.
ഇപോഴിതാ തങ്ങളെ അപമാനിച്ചവരെയും പരിഹസിച്ചവരെയും എല്ലാം സാക്ഷിയാക്കി സന്തോഷകരമായ വിവാഹ ജീവിതത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ. ഒരുപാട് പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും എന്നെ മുറുകെ പിടിച്ചവളാണ് ഇവൾ എന്നും എല്ലാരും അതിക്ഷേപിക്കുമ്പോഴും അതൊന്നും മൈൻഡ് ചെയ്യാതെ നിനക്ക് വെറൈറ്റി ആയി എന്തേലും കുക്ക് ചെയ്യാം എന്ന് പറയുകയും ചെയ്ത ആളാണ് മഹാലക്ഷ്മി എന്നും രവിന്ദർ പോസ്റ്റിൽ പറയുന്നു. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.