ഞാൻ നിന്നെ ഇഷ്ടപെടുന്നു; അനുപക്കൊപ്പം പുതിയ വിശേഷവുമായി മാധവ് സുരേഷ് ഗോപി, കൂടെയുള്ള ആളാരെണെന്ന് വിശ്വസിക്കാനാവാതെ താരപുത്രന്റെ പോസ്റ്റ് വൈറൽ.!! | Madhav Suresh Gopi Post With Anupama Parameswaran

Madhav Suresh Gopi With Anupama Parameswaran : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്നാണ് സുരേഷ്‌ഗോപി. താരത്തെ പോലെത്തന്നെ താര കുടുംബത്തെയും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. സിനിമ താരങ്ങളെ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതുപോലെ തന്നെ താരപുത്രന്മാർക്ക് ആരാധകർ ഏറെയാണ്. അത്തരത്തിൽ ഒരാളാണ് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്.

താരപുത്രന്മാർ ഒന്നൊന്നായി സിനി‍മയിൽ എത്തിയപ്പോളും മലയാളികൾ ഏറെ തിരക്കിയ കാര്യമാണ് സുരേഷ് ഗോപിയുടെ മകൻ മാധവിന്റെ സിനിമയിലേക്കുള്ള വരവ് എപ്പോളാണെന്നുള്ളത്. അദ്ദേഹത്തിന്റെ മൂത്തമകൻ ഗോകുൽ സുരേഷ് വർഷങ്ങളായി മലയാള സിനിമയിൽ നായകനായും സഹനടനായും തിളങ്ങിനിൽക്കുന്നുണ്ട്. എന്നാൽ ഇളയമകനും ഇപ്പോൾ മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ്.

അച്ഛൻ സുരേഷ് ഗോപിക്കോപ്പം ജെ എസ് കെ എന്ന സിനിമയിലുടെയാണ് മാധവിന്റ അരങ്ങേറ്റം. ജെ എസ് കെ എന്ന മാധവിന്റെ ആദ്യ ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ ഒകെ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇന്ന് മാധവ് പങ്കുവെച്ചു ഒരു പോസ്റ്റാണ് ശ്രദ്ധനേടിയിരിക്കുന്നത്. അരികിൽ നില്കുന്നത് അനുപമയെന്നെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല, എനിക്ക് നിന്നെ ഇഷ്ടമാണ് ജാൻ ആന്റി എന്നാ അടിക്കുറിപോടുകുടി അനുപമ പരമേശ്വരനോടപ്പമുള്ള ചിത്രമാണ് മാധവ് പങ്കുവെച്ചത്.

ഇരുവരുടെ ചിത്രം നിമിഷനേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. മാധവിന്റെ പുത്തൻ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. അൽഫോൻസ് പുത്രൻ ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച നടിയാണ് അനുപമ. മലയാളത്തിലും കന്നഡയിലുമായി തിളങ്ങി നിൽക്കുന്ന താരം ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തിലെക്ക് തിരിച്ചെത്തുകയാണ് ജെ എസ് കെ എന്ന് ചിത്രത്തിലൂടെ. ഇരിങ്ങാലക്കുടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. സത്യം എന്നും നിലനിൽക്കും എന്ന ടാഗ് ലൈനോടുകുടെയാണ് സുരേഷ് ഗോപി ചിത്രമായ ജെ എസ് കെ വരുന്നത്.