മീനാക്ഷി എന്റെ ഫീമെയിൽ വേർഷൻ; ഒരേ കാഴ്ചപാടുള്ള രണ്ടുപേരാണ് ഞങ്ങൾ, പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ സംഭവിച്ചത് മനസ് തുറന്ന് മാധവ് സുരേഷ്.!! | Madhav Suresh About Meenakshi Dileep And Family
Madhav Suresh About Meenakshi Dileep And Family : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപി ഭാര്യ രാധിക മക്കളായ ഗോകുൽ, മഹാലക്ഷ്മി, ഭാഗ്യലക്ഷ്മി , ഗോവിന്ദ് എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്ഗോപിയുടെ രണ്ട് ആൺമക്കളുടെ ലക്ഷ്യം. മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് ആണ്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ഗോകുലിനു കഴിഞ്ഞു. മുദുഗൗ എന്ന ചിത്രത്തിലാണ് ഗോകുൽ ആദ്യമായി നായകനായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് യുവതാരനിരയിൽ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ് ഗോകുൽ. ഇപ്പോഴിതാ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമ രംഗത്തേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനയാണ് മാധവിന്റെ വരവ്. വിൻസെന്റ് സെൽവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപിക്കൊപ്പം ചില ടീവി ഷോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് മാധവ്. ഭാഗ്യയുടെ വിവാഹത്തിനു ഏറ്റവും കൂടുതൽ തുടങ്ങിയതും മാധവ് ആണ്. മാധവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപോഴിതാ തന്റെ ആദ്യചിത്രം പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് താരം. കുമ്മാട്ടിക്കളിയുടെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങളുമായി സോഷ്യൽ മീഡിയയിൽ തിളങ്ങുകയാണ് മാധവ് സുരേഷ്.
സിനിമയിലേക്ക് ഈസി ആയി ഏത്തപ്പെട്ടത് സുരേഷ് ഗോപിയുടെ മകനാണ് എന്നതിന്റെ പ്രിവിലേജിൽ തന്നെയാണ് എന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് മാധവ് സുരേഷ്. അച്ഛൻ സിനിമയിൽ തിരക്കിലായിരുന്നപ്പോഴും സ്വന്തം ജീവിതം പോലും ഞങ്ങൾ മക്കൾക്ക് വേണ്ടി ത്യജിച്ചവൾ ആണ് തന്റെ അമ്മയെന്നും ഗോവിന്ദ് പറഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.