നിയമ കുടുംബത്തിലെ പുതിയ ആൾക്ക് പേരിട്ടു.!! ആദ്യത്തെ കണ്മണിക്ക് പേര് ചൊല്ലി വിളിച്ച് അനുകുട്ടിയും വിഷ്‌ണുവും; ലക്ഷ്‌മി നായർ കൊച്ചുമോളുടെ പേര് കേട്ടോ.!? | Lekshmi Nair Son Vishnu Nair Baby Girl Naming Ceremony

Lekshmi Nair Son Vishnu Nair Baby Girl Naming Ceremony : പാചകവിദഗ്ധ എന്ന നിലയിൽ ടീവി ഷോകളിലൂടെ പ്രശസ്തയായ പ്രേക്ഷക പ്രിയ താരമാണ് ലക്ഷ്മി നായർ. ഇന്ന് ഇപ്പോൾ അനേകായിരം കുക്കിങ്ങ് വ്ലോഗ്ഗുകളും വ്ലോഗേഴ്സും ആണ് സോഷ്യൽ മീഡിയയിലും മറ്റുമായി നിറയുന്നത്. എന്നാൽ ഇങ്ങനെ ഒരു ട്രെൻഡ് സെറ്റ് ചെയ്ത താരം ലക്ഷ്മി നായരാണ്.കൈരളി ടീവിയിൽ ലക്ഷ്മി നായർ അവതരിപ്പിച്ച രണ്ട് പാചക പരിപാടികൾ ആയിരുന്നു മാജിക്‌ ഓവൻ, ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ എന്നിവ.

ഒട്ടനേകം പ്രേക്ഷകർ ഉണ്ടായിരുന്ന ടി വി ഷോകൾ ആയിരുന്നു രണ്ടും.പാചകത്തെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് മാത്രം ഇങ്ങനൊരു ഹോബി കൊണ്ട് നടന്ന ആളാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാദമിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എൻ നാരായണൻ നായരുടെ മകളാണ് ലക്ഷ്മി നായർ. നിയമത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയ താരം ലോ അക്കാദമിയിൽ ലെക്ചറർ ആയും പിന്നീട് പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

അപ്പോഴും തന്റെ പാഷൻ ആയ പാചകത്തെ കൂടുതൽ ചേർത്ത് പിടിക്കാൻ താരം മറന്നില്ല.കാറ്ററീന എന്ന കാറ്ററിങ്ങ് സ്ഥാപനത്തിന്റെ ഉടമയാണ് ലക്ഷ്മി നായർ. വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോഴും പാചകത്തോടുള്ള ഇഷ്ടം കൊണ്ടാണ് താരം കുക്കിങ് ഷോകൾ ചെയ്യുന്നത്. ഇപ്പോൾ താരത്തിന് ഒരു യൂട്യൂബ് ചാനലുമുണ്ട് സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് താരം.

ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ് ലക്ഷ്മിയും കുടുംബവും ഈയടുത്താണ് ലക്ഷ്മിയുടെ മകൻ വിഷ്ണുവിനും മരുമകൾ അനുരാധയ്ക്കും ഒരു പെൺകുഞ്ഞു ജനിച്ചത്.ഇപോഴിതാ ലക്ഷ്മിയുടെ വീട്ടിലെ കുഞ്ഞു രാജകുമാരിയുടെ പേരിടൽ ചടങ്ങുകളാണ് താരം ആഘോഷമാക്കിയത്. സരസ്വതി നായർ എന്നാണ് കുഞ്ഞിന് നൽകിയ പേര്.മകൻ വിഷ്ണുവിന് നിയമത്തിൽ ഡോക്ടറേറ്റ് ലഭിച്ച സന്തോഷവും അതിനു ശേഷം താനൊരു മുത്തശ്ശിയായ വിവരവും എല്ലാം താരം സോഷ്യൽ മീഡിയയിൽ മുൻപ് പങ്ക് വെച്ചിരുന്നു.