ഇപ്പോഴും ക്ഷീണിതനാണ്, എങ്കിലും വലിയ മാറ്റമുണ്ട്.!! ശ്രീനിവാസനൊപ്പം പ്രഭാതഭക്ഷണം; സന്തോഷം പങ്കുവച്ച് ലേഖ എം.ജി ശ്രീകുമാർ.!! | Lekha MG Sreekumar With Sreenivasan And Wife

Lekha MG Sreekumar With Sreenivasan And Wife : മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസൻ. അസുഖബാധിതനായ ശേഷം ഉള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കണ്ണൂർ ജില്ലയിലെ തലശ്ശേരി, പാട്യത്ത് ജനിച്ച ശ്രീനിവാസൻ ഡിഗ്രി കംപ്ലീറ്റ് ചെയ്ത ശേഷം മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുക്കുകയായിരുന്നു.

പ്രശസ്ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. സിനിമാരം‌ഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977-ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.

1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങൾക്കും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ സവിശേഷതയാണ്. ശ്രീനിവാസൻ സം‌വിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വരവേൽപ്പ് അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്നും ഉണ്ടാക്കിയ കഥയാണെന്നു മകൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു..ഇപ്പോൾ mg ശ്രീകുമാറിന്റെ ഭാര്യ ലേഖ mg ശ്രീകുമാർ ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമൊപ്പം കൊച്ചി ക്രൗൺ പ്ലാസ റെസ്റ്റോറന്റിൽ ബ്രേക്ഫാസ്റ് കഴിക്കാൻ എത്തിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.. അസുഖത്തിൽ നിന്നും മോചിതനായി ജീവിതത്തിലേക്ക് മടങ്ങി വരുന്ന ശ്രീനിവാസനു ആശംസകൾ നേരുകയാണ് ആരാധകർ