ഒരു മധുരക്കിനാവിൻ ലഹരിയിൽ ലീലാമ്മ; 90 വയസ്സായാലും എനിക്ക് ഡാൻസ് കളിക്കണം, രങ്കണ്ണനെ പൂട്ടുന്ന സ്‌റ്റെപ്സ് ഇട്ട് കേരളക്കരയെ ഞെട്ടിച്ച ലീലാമ്മ ദേ ഇവിടെയുണ്ട്.!! | Leelama John Dance
Leelama John Dance : ബിജു തിരുമലയുടെ വരികൾക്ക് കാണാമറയത്ത് എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ഗാനമായിരുന്നു ഒരു ‘മധുരക്കിനാവിൻ ലഹരിയിലെങ്ങോ’ എന്ന ഗാനം. വർഷങ്ങൾക്ക് മുൻപ് റഹ്മാൻ ശോഭന ജോഡിയിലെ എവർഗ്രീൾ സോങ്ങുകളിലൊന്നായിരുന്നു ഇത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം തേജാഭായ് ആൻ്റ് ഫാമിലി എന്ന ചിത്രത്തിൽ ഇതേ ഗാനം വീണ്ടുമെത്തിയപ്പോൾ, പഴയ തലമുറ തിമർത്താടിയ പോലെ പുതു തലമുറയും ഒന്നിളകി മറിയുകയായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഒരു വിവാഹ ചടങ്ങിനിടയിലെ ഒരമ്മൂമ്മയുടെ ഡാൻസാണ്. ലീലാമ്മ ജോൺ എന്ന എറണാകുളം കാരിയാണ് ഈ പാട്ടിന് ചുവട് വച്ചിരിക്കുന്നത്.
സിനി ആർട്ടിസ്റ്റ് അവയ് സന്തോഷിൻ്റെ അമ്മയായ ലീലാമ്മ കുട്ടികൾക്കൊപ്പം വെറുതെ ചുവട് വച്ചതായിരുന്നു. ഈ വീഡിയോ പകർത്തി സന്തോഷ് അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ നിമിഷ നേരം കൊണ്ട് ഈ ഡാൻസ് വീഡിയോ വൈറലാവുകയായിരുന്നു. മില്യൺ കണക്കിന് വ്യൂയേഴ്സാണ് ഈ ഡാൻസ് ആസ്വദിച്ചത്. മന്ത്രി വി ശിവൻകുട്ടി വീഡിയോ ഷെയർ ചെയ്യുകയും, എന്താ ഊർജ്ജം എന്ന കമൻ്റ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ സന്തോഷിനോട് ചോദിച്ചപ്പോഴാണ് അമ്മ ഡാൻസ് പഠിച്ച ഒരാളല്ലെന്നും, പക്ഷേ നന്നായി ഡാൻസ് ചെയ്യുമെന്നും, ഞാനും അമ്മയും പലപ്പോഴായി ഡാൻസ് ചെയ്തിട്ടുണ്ടെന്നും, അത് പോലെ കസിൻ്റെ വിവാഹത്തിന് ചുവട് വച്ചതാണെന്നും, അത് ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് പറയുന്നത്. വൈറൽ എന്താണെന്ന് അറിയാത്ത അമ്മയ്ക്ക് ഇപ്പോൾ നിറയെ കോളുകൾ വന്നപ്പോഴാണ് ഇതാണ് വൈറൽ വീഡിയോ എന്ന് മനസിലായത്. നിരവധി പേരാണ് ഈ പ്രായത്തിലും ഇത്രയു മനോഹരമായി നൃത്തം ചെയ്യുന്നതിനെ പുകഴ്ത്തി കൊണ്ട് കമൻ്റുമായി വന്നിരിക്കുന്നത്.