Kutty Pattasന് കിടിലൻ ഡാൻസുമായി കുട്ടിതെന്നൽ.. കുട്ടിതെന്നലിൻറെ ക്യൂട്ട് വീഡിയോ കാണാം.!!

ടിക് ടോക് വീഡിയോയിലൂടെ പ്രേകഷകർക്ക് പരിചിതയായ കുഞ്ഞി താരമാണ് കുട്ടിതെന്നൽ. സയനോരയുടെ ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം എന്ന ഗാനത്തിന് ചുവടു വെച്ച് കൊണ്ടായിരുന്നു കുട്ടി തെന്നൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. ഇപ്പോഴിതാ കുട്ടി പട്ടാസ് നു കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞു താരം.

കുട്ടി പാട്ടാസ്നു കുട്ടി തെന്നലിന്റെ ക്യൂട്ട് വേര്ഷൻ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. തെന്നൽ അഭിലാഷ് എന്നാണ് ഈ കൊച്ചു മിടുക്കിയുടെ യഥാർത്ഥ പേര്. എന്നാൽ കുട്ടി തെന്നൽ എന്ന പേരിലാണ് ഈ കൊച്ചു മിടുക്കി അറിയപ്പെടുന്നത്.

“വാതിക്കല് വെള്ളരിപ്രാവ്” , ‘കാട്ടു പയലേ’, എഞ്ചോയ് എഞ്ചാമിയുടെ കുക്കൂ കുക്കൂ എന്നീ ഗാനങ്ങൾക്കും ചുവടു വെച്ച് കൊണ്ട് ഈ താരം മുൻപും പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. സിനിമയിലും തന്റെ അഭിനയ മികവ് കാഴ്ചവെക്കാൻ തെന്നലിനു സാധിച്ചിട്ടുണ്ട്.

ലളിതം സുന്ദരം, സൂപ്പര്‍ ഹീറോ, ടൊവിനോയുടെ മിന്നൽ മുരളി തുടങ്ങിയ സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. തമിഴിൽ റിലീസ് ചെയ്ത ആൽബമാണ് കുട്ടി പട്ടാസ്. സന്തോഷ്​ ദയാനിധി ഇത് നിർമ്മിച്ചിരിക്കുന്നത്. സന്തോഷ്​ ദയാനിധിയും രക്ഷിത സുരേഷും ചേർന്നാണ് ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications