നടൻ കുണ്ടറ ജോണി അന്തരിച്ചു.!! പ്രിയനടന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലോടെ സിനിമ ലോകം; കൊല്ലം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.!! | Actor Kundara Johny Passed Away
Actor Kundara Johny Passed Away :
മലയാളിക്ക് മികച്ച സ്വഭാവ നടനായും വില്ലനായും ഒക്കെ പരിചയമുള്ള വ്യക്തി ആയിരിക്കും കുണ്ടറ ജോണി. 71ആം വയസ്സിൽ ഹൃദയാഘാതത്തിന് തുടർന്നാണ് ഇദ്ദേഹം അന്തരിച്ചത്. കൊല്ലത് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ചിത്രങ്ങളിൽ പ്രതിപക്ഷ സ്ഥാനത്തുനിന്ന് സിനിമകൾക്ക് ഹരം പകർന്ന വില്ലന്മാരിൽ ഒരാളാണ് ഇദ്ദേഹം.
ഇരുപത്തിയൊന്നാം വയസ്സിലാണ് ജോണി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. നിത്യ വസന്തം എന്ന 1979 ലെ ചിത്രത്തിൽ 55 വയസ്സുള്ള കഥാപാത്രത്തെ ചെയ്തു കൊണ്ടാണ് ജോണിയുടെ മലയാള ചലച്ചിത്ര രംഗത്തിലേക്കുള്ള കാൽവെപ്പ്. ഇതിനുശേഷം മലയാളത്തിലും പിന്നീട് തമിഴിലും സിനിമകൾ ചെയ്തു. വാഴ്കൈ ചക്രം,നാടികൻ എന്നിവയാണ് പ്രധാനപ്പെട്ട തമിഴ് ചലച്ചിത്രങ്ങൾ.
ഫാത്തിമ മട നാഷണൽ കോളേജിൽ ഹിന്ദി പ്രൊഫസർ ആയിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സ്റ്റെല്ല ജോണി ആണ്. കൊല്ലത്ത് തന്നെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മക്കൾ ആസ്റ്റജ്, അഷിമ എന്നിവരാണ്. ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
സിനിമകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും തന്റെ അഭിനയ മികവ് ഇദ്ദേഹം പുലർത്തി പോകുന്നു. അമൃത ടിവിയിലെ നീലാവും നക്ഷത്രങ്ങളും, മഴവിൽ മനോരമയിലെ സിബിഐ ഡയറിയുമൊക്കെ ഇതിൽ പ്രധാനപെട്ടവയാണ്.