സരസ്വതി അമ്മ വേദികയെ ക്ഷണിക്കാൻ ആവശ്യപ്പെട്ടത് എന്തിന്? ആവേശഭരിതമായ മുഹൂർത്തങ്ങളിലേക്ക് കുടുംബവിളക്ക്… | Kudumbavilakku Serial Today’s Episode 13 October 2022 Malayalam

Kudumbavilakku Serial Today’s Episode 13 October 2022 Malayalam : പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.ഓരോ ദിവസവും പരമ്പരയിലെ അടുത്ത എപ്പിസോഡുകൾ എന്താകും എന്ന് ആരാധകർ കാത്തിരിക്കുന്നു. സുമിത്ര എന്ന കഥാപാത്രത്തെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നത് . മീരാ വാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നായകനായി വേഷമിടുന്നത് കൃഷ്ണകുമാർ മേനോൻ ആണ്.

സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നീണ്ട 25 വർഷത്തെ ദാമ്പത്യത്തിനുശേഷം സിദ്ധാർതും സുമിത്രയും വേർപിരിയുന്നു.
പിന്നീട് സിദ്ധാർത് വേദികയുമായി വിവാഹിതനാകുന്നു. ശരണ്യ ആനന്ദാണ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ വളർച്ചയും സിദ്ധാർത്ഥിന്റെ തകർച്ചയും ആണ് ഇപ്പോൾ കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. സുമിത്ര രോഹിത് വിവാഹം സംഭവിക്കുമോ.? സിദ്ധാർതും വേദികയും പിരിയുമോ?എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് കഥയിൽ ഇപ്പോൾ സംഭവിക്കുന്നത്.

വിവാഹശേഷം വേദികയും സിദ്ധാർത്ഥം തമ്മിൽ നിരവധി കാര്യങ്ങൾ കൊണ്ട്
പരസ്പരം ചേർച്ചയില്ലാതെ വരുന്നു. ഇപ്പോഴാണ് സിദ്ധാർത്ഥ സുമിത്ര എന്തായിരുന്നു എന്ന് തിരിച്ചറിയുന്നത്.കഥയുടെ അടുത്ത് എപ്പിസോഡിൽ സുമിത്രയുടെ മകനായ പ്രതീഷിന്റെ ഭാര്യ സഞ്ജനയെ പ്രസവത്തിനായി വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകുന്ന ഭാഗമാണ്.ഈ സമയത്ത് വീട്ടിലേക്ക് അതിഥിയായി സിദ്ധാർത്ഥിനെ മാത്രം വിളിക്കുന്നു.എന്നാൽ സിദ്ധാർത്ഥിന്റെ അമ്മ സരസ്വതി സുമിത്ര യോട് പറയുന്നു സിദ്ധാർത്ഥനെ മാത്രം വിളിച്ചാൽ പോരാ വേദികയെ കൂടി ചടങ്ങിന് വിളിക്കണമെന്ന്.

സുമിത്ര വേദികയെ വിളിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സഞ്ജനയുടെ അമ്മയായ സുശീലയോട് വേദികയെ കൂടി ചടങ്ങിന് വിളിക്കാൻ ആവശ്യപ്പെടുന്നു.അതേസമയം സുമിത്രയെ വിവാഹം ചെയ്യാൻ സിദ്ധാർത്ഥിന്റെ അച്ഛൻ രോഹിത്തിനോട് ആവശ്യപ്പെട്ടിരുന്നു. ചടങ്ങിനായി രോഹിത്തിനെയും വിളിച്ചിട്ടുണ്ട്. രോഹിത്തിന്റെ സുഹൃത്ത് രോഹിത്തിനോട് പറയുന്നുണ്ട് “ഇത്തവണ നീ ചെല്ലുമ്പോൾ പഴയ സ്വീകരണം ആയിരിക്കില്ല നിനക്ക് ലഭിക്കുന്നത്, ഐശ്വര്യകരമായ ഒരു ചടങ്ങ് അവിടെ നടക്കുമ്പോൾ ശുഭസൂചകമായ ഒരു വാർത്ത അവിടെ നിന്നും ഉണ്ടായിക്കൂടാ എന്നില്ലല്ലോ” എന്ന്.ഇനി വരുന്ന എപ്പിസോഡ് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.