പിറന്നാൾ ദിവസം തന്നെ പുതിയ വിശേഷവും.!! സിദ്ധുവിന്റെയും സമ്പത്തിന്റെയും വേദികക്ക് പിറന്നാൾ വിരുന്നൊരുക്കി മനീഷ്; മലയാളത്തിന്റെ സ്വന്തം വില്ലത്തിക്ക് ആശംസകളുമായി പ്രേക്ഷകർ.!! | Kudumbavilakku Saranya Anand Birthday Celebration Highlight

Kudumbavilakku Saranya Anand Birthday Celebration Highlight : ആകാശഗംഗ 2 എന്ന ചിത്രത്തിലൂടെ യക്ഷിയായി അഭിനയിച്ച താരമാണ് ശരണ്യ ആനന്ദ്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്ന കുടുംബ വിളക്കിൽ വില്ലത്തി റോളിലെത്തി മലയാളികളുടെ മനം കവരുകയായിരുന്നു. കുടുംബ വിളക്കിലെ നായികാ കഥാപാത്രമായ സുമിത്രയുടെ അതേ പ്രാധാന്യം തന്നെയാണ് ശരണ്യ അവതരിപ്പിക്കുന്ന

വേദികയ്ക്കും ഉള്ളത്. കുടുംബ വിളക്ക് സീരിയലിൽ വരുന്നതിനു മുന്നേ സിനിമയിലും സജീവമായിരുന്നു താരം. എന്നാൽ കുടുംബ വിളക്കിൽ വന്നതോടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ ശരണ്യയ്ക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമായ ശരണ്യ താരത്തിൻ്റെ കുടുംബവിശേഷങ്ങളും, സീരിയൽ ഷൂട്ടിംഗ് വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുടുംബ വിളക്കിൽ അഭിനയിക്കുന്ന സമയത്ത് 2020 ലായിരുന്നു ശരണ്യയും മനീഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം അഭിനയരംഗത്ത് സജീവമായിരുന്നു താരം. കുടുംബ ജീവിതവും, കരിയറും വളരെ സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. നല്ലൊരു നർത്തകി കൂടിയായ ശരണ്യ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഡാൻസിംങ്ങ്സ്റ്റാർസ് എന്നറിയാലിറ്റി ഷോയിലും ശരണ്യയും മനീഷും

മത്സരാർത്ഥികളായിരുന്നു. താരം ഇൻസ്റ്റാഗ്രാമിൽ ഇന്നലെ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ശരണ്യയുടെ പിറന്നാൾ വിശേഷം തന്നെയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും കൂടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ‘എൻ്റെ പ്രിയപ്പെട്ട ആളുകളുമായുള്ള എൻ്റെ പിറന്നാൾ ദിനത്തിലെ കാഴ്ചകൾ. സ്നേഹത്തോടെ പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും എൻ്റെ നന്ദി’. എന്ന ക്യാപ്ഷനും താരം പോസ്റ്റിന് താഴെ പങ്കുവയ്ക്കുകയുണ്ടായി. നിരവധി സുഹൃത്തുക്കളും ആരാധകരും താരത്തിന് ആശംസകൾ അറിയിച്ച് എത്തുകയുണ്ടായി. എന്നാൽ കുടുംബ വിളക്ക് സീരിയൽ ഇപ്പോഴും ഉണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞുളള കഥയായതിനാൽ ശരണ്യയുടെ കഥാപാത്രത്തെ സീരിയലിൽ കാണാറില്ല. ഈ കാര്യം താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറായി പ്രേക്ഷകർ സീരിയലിൽ മിസ് ചെയ്യുന്നുവെന്ന് പങ്കുവയ്ക്കുകയുണ്ടായി.