വിവാഹശേഷം ആഡംബര റിസപ്ഷനും; റീൽ ഭാര്യയും റിയൽ ഭാര്യയും ഒന്നിച്ചപ്പോൾ, കല്യാണം കളറാക്കി ക്രിസ് വേണുഗോപാലും ദിവ്യയും.!! | Kriss Venugopal Divya Sreedhar Wedding Reception Higlights

Kriss Venugopal Divya Sreedhar Wedding Reception Higlights : സീരിയൽ താരം ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത് ദിവസങ്ങൾ മുൻപാണ്. സീരിയൽ താരം ദിവ്യ ശ്രീധറും കൂടാതെ മോട്ടിവേഷണൽ സ്പീക്കറും ലോയറും നടനുമായ ക്രിസ് വേണുഗോപാലും വിവാഹിതരായത് ആരാധകരെ അടക്കം അൽപ്പം ഞെട്ടിച്ചു. താരങ്ങളുടെ മക്കളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തിനു മുന്നോടിയായി താലികെട്ട് ചടങ്ങിന് മുൻപ് ചെയ്ത ചടങ്ങുകളുടെ വീഡിയോകളും കാഴ്ചകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

അതേസമയം വിവാഹ ജീവിതത്തിലേക്ക് കടന്നു പോകുന്നത് തന്റെ മക്കളുടെ സമ്മതത്തോടെയാണ് എന്നാണ് ദിവ്യ സമൂഹമാധ്യമങ്ങളോട് അടുത്തിടെ പ്രതികരിച്ചത്. എല്ലാം ഭഗവാന്റെ തീരുമാനമാണ് ഇതെന്നും അതിനാലാണ് ഇരുവരും ഒന്നിച്ചത് എന്നാണ് സമൂഹ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. കൃസിന്റെ കസിൻ വഴിയാണ് ഈ ആലോചന ദിവ്യയിലേക്ക് വന്നതെന്നും അറിയിച്ചു.കൂടാതെ ദിവ്യ കൃസിനോടൊപ്പം പത്തരമാറ്റ് എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.

താൻ മോട്ടിവേഷൻ ക്ലാസ്സിലേക്ക് എത്തിയത് ഒരിക്കലും വിവാഹം നടക്കും എന്ന് കരുതിയിട്ടല്ല. ആദ്യം താൻ കൃസിനെ കാണുമ്പോൾ ഒരു ഭയമായിരുന്നു എന്നും ഞാൻ പിന്നീട് തുറന്ന് സംസാരിച്ച് അങ്ങനെ ഒരിക്കൽ ക്രിസ് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അതൊരു തമാശയായിട്ടാണ് ആദ്യം താൻ കരുതിയത് അതുകൊണ്ടുതന്നെ തമാശയാണോ ഞാൻ ചോദിക്കുകയും ചെയ്തവെന്നും താരം പറഞ്ഞു.ഇപ്പോൾ ഇരുവരുടെയും വിവാഹ റിസേപ്‌ഷൻ കാഴ്ചകളും വീഡിയോകളുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.

പ്രമുഖർ അടക്കം പങ്കെടുത്ത ഈ ഒരു റിസപ്‌ഷൻ ചടങ്ങിലെ മനോഹര കാഴ്ചകൾ തന്നെയാണ് ആരാധകരെയും ഇരുവരെയും ഇഷ്ടപ്പെടുത്തുന്നവരെയും ഏറെ ആകർഷിച്ചത്. ക്രിസ് വേണുഗോപാലും ദിവ്യയും ഒപ്പം ദിവ്യ മക്കളും കൂടി ഒരുമിച്ചു പോസ് ചെയ്ത വീഡിയോയും ചിത്രവും എല്ലാവരുടെയും മനസ്സിൽ സ്ഥാനം നേടി. കൂടാതെ കല്യാണത്തിനു പിന്നാലെ ഉയർന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും അധിഷേപങ്ങൾക്കും ഇതാണ് ബെസ്റ്റ് മറുപടിയെന്നും ആരാധകർ പറയുന്നുണ്ട്. ഈ കുടുംബം എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നേറട്ടെയെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.