പത്തരമാറ്റ് മൂർത്തി മുത്തശ്ശന് വിവാഹം; ബ്രഹ്മ മുഹൂർത്തത്തിൽ ഗുരുവായൂർ അമ്പല നടയിൽ വിവാഹിതരായി നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും.!! | Kriss Venugopal Divya Sreedhar Marriage
Kriss Venugopal Divya Sreedhar Marriage : സീരിയൽ താരം ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായി സീരിയൽ താരം ദിവ്യ ശ്രീധറും മോട്ടിവേഷണൽ സ്പീക്കറും ലോയറും നടനുമായ ക്രിസ് വേണുഗോപാലും വിവാഹിതരായി. താരങ്ങളുടെ മക്കളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തിനു മുന്നോടിയായി താലികെട്ട് ചടങ്ങിന് മുൻപ് ചെയ്ത ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ യൂട്യൂബിലൂടെ പുറത്തുവന്നു കഴിഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരാവുന്നത് എന്ന് നേരത്തെ അറിയിച്ചിരുന്നു. നിരവധി ആരാധകരാണ് വിവാഹ മംഗള ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്. വിവാഹ ജീവിതത്തിലേക്ക് കടന്നു പോകുന്നത് തന്റെ മക്കളുടെ സമ്മതത്തോടെയാണ് എന്നാണ് ദിവ്യ സമൂഹമാധ്യമങ്ങളോട് അടുത്തിടെ പ്രതികരിച്ചത്. എല്ലാം ഭഗവാന്റെ തീരുമാനമാണ് ഇതെന്നും അതിനാലാണ് ഇരുവരും ഒന്നിച്ചത് എന്നാണ് സമൂഹ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. കൃസിന്റെ കസിൻ വഴിയാണ് ഈ ആലോചന ദിവ്യയിലേക്ക് വന്നത്.
കൂടാതെ ദിവ്യ കൃസിനോടൊപ്പം പത്തരമാറ്റ് എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. താൻ മോട്ടിവേഷൻ ക്ലാസ്സിലേക്ക് എത്തിയത് ഒരിക്കലും വിവാഹം നടക്കും എന്ന് കരുതിയിട്ടല്ല. ആദ്യം താൻ കൃസിനെ കാണുമ്പോൾ ഒരു ഭയമായിരുന്നു എന്നും ഞാൻ പിന്നീട് തുറന്ന് സംസാരിച്ച് അങ്ങനെ ഒരിക്കൽ ക്രിസ് തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. അതൊരു തമാശയായിട്ടാണ് ആദ്യം താൻ കരുതിയത് അതുകൊണ്ടുതന്നെ തമാശയാണോ ഞാൻ ചോദിക്കുകയും ചെയ്തു.
കാരണം അദ്ദേഹം വലിയ നിലയിൽ നിൽക്കുന്ന ആളാണ്. പിന്നീട് ആണ് അദ്ദേഹം വളരെ സീരിയസ് ആണെന്ന് മനസ്സിലായത് അപ്പോൾ ഞാൻ എന്റെ മോളോട് ചോദിക്കണം മറുപടി നൽകി പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് ഈ നല്ല തീരുമാനത്തിലേക്ക് എത്തിയത് എന്നുമാണ് ദിവ്യ വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. കൂടാതെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുതു വരുന്ന ക്രിസിന്റെയും ദിവ്യയുടെയും മക്കളുടെയും വീഡിയോ ആണ് യൂട്യൂബിൽ വൈറൽ ആയിരുന്നു.