സുധി ചേട്ടൻ ഇനി ഇല്ല, രേണു സുധി അഭിനയ രംഗത്തേക്ക്; സ്റ്റാർ മാജിക്കിലേക്ക് കൂടി എത്തിയാൽ സന്തോഷമെന്ന് ആരാധകർ.!! | Kollam Sudhi wife Renu Sudhi first album kunjipoove

Kollam Sudhi wife Renu Sudhi first album kunjipoove : കൊല്ലം സുധി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന സുധീദാസിനെ അറിയാത്ത മലയാളികളില്ല. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ചു. ഒരു ഹാസ്യ നടൻ കൂടിയായിരുന്നു ഇദ്ദേഹം.

മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന സ്കെച്ച് റിയാലിറ്റി ഷോയിലൂടെയാണ് ഇദ്ദേഹത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്. പിന്നീട് ഫ്ലവർസിന്റെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലെ സ്ഥിരം കാസ്റ്റ് അംഗം കൂടിയായി ഇദ്ദേഹം. 40 ലധികം മലയാള സിനിമകളിലാണ് സുധി അഭിനയിച്ചിട്ടുള്ളത്. ഗായകനായി കരിയർ ആരംഭിക്കുകയും പിന്നീട് മിമിക്രിയിലേക്ക് കടക്കുകയും പിന്നീട് അഭിനയരംഗത്ത് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തിരുന്നു സുധി.

കട്ടപ്പനയിലെ ഋതിക് റോഷൻ,കുട്ടനാടൻ മാർപാപ്പ എന്നീ സിനിമകളിലെ സുധിയുടെ വേഷം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് രേഷ്മ. രേണു എന്നാണ് രേഷ്മയെ വിളിക്കാറുള്ളത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. രാഹുൽ ദാസും ഋതുലും. 2023 ജൂൺ അഞ്ചിന് തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ച് മൂന്നു സഹപ്രവർത്തകർക്കൊപ്പം സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് സുധി മരണപ്പെടുന്നത്. സുധിയുടെ മരണശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഒരു വ്യക്തിയാണ് രേണു. സുധി മരിച്ചെങ്കിലും തനിക്ക് അങ്ങനെ വിശ്വസിക്കാൻ സാധിക്കുന്നില്ല, തന്നോടൊപ്പം എന്നും തന്റെ സുധി ചേട്ടൻ ഉണ്ട് എന്നാണ് രേണു പറയുന്നത്.

ആ വിശ്വാസത്തിൽ തന്നെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. രേണുവിനെതിരെ നിരവധി സോഷ്യൽ മീഡിയ ഗോസിപ്പുകൾ പുറത്തുവന്നെങ്കിലും അതിനെയെല്ലാം തന്റെ മനോധൈര്യം കൊണ്ട് അതിജീവിച്ച് മുന്നേറുകയാണ് ഇവർ. ഇപ്പോഴിതാ രേണുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ആദ്യമായി രേണു ഒരു ആൽബത്തിൽ അഭിനയിച്ചിരിക്കുകയാണ്. “കുഞ്ഞു പൂവേ” എന്നാണ് ആൽബത്തിന്റെ പേര്. രേണുവിന്റെ പേജിലൂടെ തന്നെ ആൽബത്തിന്റെ ചെറിയ ഒരു ഭാഗം പുറത്തുവിട്ടിട്ടുണ്ട്. ആൽബത്തിന്റെ ഡയറക്ടർ സൂര്യ ഗായത്രിയാണ്. 10 വിട്ട ഭാഗത്തിൽ രേണുവിനെയും കാണിക്കുന്നുണ്ട്. ഒരു നേഴ്സിന്റെ വേഷമാണ് രേണു ആൽബത്തിൽ ചെയ്യുന്നത് എന്നാണ് പുറത്തുവിട്ട വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്. ആൽബത്തിന് ആശംസകൾ കൂടി അറിയിച്ചു കൊണ്ടാണ് വീഡിയോക്ക് താഴെ രേണു ചില വരികൾ കുറിച്ചിരിക്കുന്നത്. രേണുവിനും ആശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകൾ കമന്റ് ബോക്സിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.