ഒരു വർഷമായി സുധി ചേട്ടൻ ഉറങ്ങുന്ന സ്ഥലം; ചിരിയോർമ്മകളിൽ കണ്ണീർ നിനവുമായി രേണു, സുധി ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലി.!! | Kollam Sudhi Remembrance Day

Kollam Sudhi Remembrance Day : മലയാളികളെ ഏറെ നൊമ്പരത്തിലാഴ്ത്തിയ ഒരു വാർത്ത ആയിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗം. കഴിഞ്ഞ വർഷം ജൂൺ 5 നാണു കൊല്ലം സുധി എന്ന അതുല്യ കലാകാരൻ നമ്മെ വിട്ട് പിരിഞ്ഞത്. പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴിയിൽ താരം സഞ്ചരിച്ച കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ സാരമായി പരിക്കേറ്റ സുധി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.തൃശൂർ കൈപമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത്.സുധിയേയും ബിനു അടിമാലിയെയും കൂടാതെ മഹേഷ്‌, കുഞ്ഞുമോൻ,ഉല്ലാസ് അരൂർ എന്നീ കലാകാരന്മാരും വാഹനത്തിൽ ഉണ്ടായിരുന്നു.കാറിനു മുൻസീറ്റിൽ ഇരുന്നത് കൊണ്ട് തന്നെ സുധിക്കാണ് അപകടത്തിന്റെ ആഘാതം കൂടുതലായി ഏറ്റത്.

കൂടെയുണ്ടായിരുന്നവരുടെയും അവസ്ഥ ദുഖകരമായിരുന്നു വലിയ രീതിയിലാണ് അവരുടെ ശരീരത്തെയും ആക്‌സിഡന്റ് ബാധിച്ചത്. പെട്ടെന്ന് സംഭവിച്ച സുധിയുടെ വിയോഗം മലയാളി പ്രേക്ഷകർക്കു പോലും താങ്ങാൻ ആകുന്നതായിരുന്നില്ല. സുധിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഓരോ മലയാളികളും പങ്ക് ചേരുന്നതും കണ്ടതാണ്. സുധിക്ക് ഭാര്യയും രണ്ട് മക്കളുമാണുണ്ടായിരുന്നത്. രേണു എന്നാണ് ഭാര്യയുടെ പേര് മൂത്ത മകൻ കിച്ചു എന്ന് വിളിക്കുന്ന രാഹുലും ഇളയ മകൻ ഋതുലും ആണ് സുധിയുടെ മക്കൾ.

സുധിയുടെ മരണശേഷം ഫ്ലവേഴ്‌സ് ചാനലും ഇവരുടെ സഭയും ചേർന്ന് കുടുംബത്തിന് വീട് നിർമിച്ചു കൊടുക്കാൻ തീരുമാനിക്കുകയും വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം കഴിയുകയും ചെയ്തിട്ടുണ്ട്. ഇപോഴിതാ താരത്തിന്റെ ചരമ വാർഷിക ദിനത്തിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് രേണു. സമാധാനത്തിൽ ഉറങ്ങുകയാണ് എന്നെ ശല്യപ്പെടുത്തരുത് എന്ന കുറിപ്പോടെ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന ഇടത്തിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ടാണ് രേണു എത്തിയിരിക്കുന്നതു. സുധിയുടെ ഓർമ്മകൾ പങ്ക് വെച്ച് കൊണ്ട് നിരവധി ആരാധകരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.