നാലാം മാസത്തിലെ വേഷ്ട്ടി കെട്ടി; കണ്ണൂരിലെ വ്യത്യസ്തമായ പ്രെഗ്നൻസി ചടങ്ങുകൾ, പുതിയ വിശേഷവുമായി കേരളത്തിന്റെ യുട്യൂബ് രാജാവ് കെഎൽ ബ്രോ ബിജുവും കുടുംബവും.!! | KL BRO Biju Rithvik Pregnancy Special

KL BRO Biju Rithvik Pregnancy Special : സിനിമ താരങ്ങളെക്കാൾ ഒരുപിടി മുമ്പിലാണ് ഇപ്പോൾ യൂട്യൂബ് താരങ്ങളുടെ ആരാധകരുടെ അളവ്. എണ്ണിയാൽ ഒടുങ്ങാത്ത അത്ര യൂട്യൂബ് ചാനലുകൾ ഉള്ള നാട്ടിൽ ഇന്ന് ഏറ്റവും മുകളിൽ നിൽക്കുന്നത് കെഎൽ ബ്രോ ബിജു ഋത്വിക്കിന്റെ ചാനലാണ്. ഒരു ഫാമിലി യൂട്യൂബ് ചാനൽ ആയ ഇവർക്ക് നിരവധി മലയാളി ആരാധകർ നിലവിൽ ഉണ്ട്.

തന്റെ അമ്മയും മകനും മരുമകളും എല്ലാം അടങ്ങുന്ന ഒരു കൊച്ചു യൂട്യൂബ് ചാനലാണ് ഇപ്പോൾ കേരളത്തിലും ഇന്ത്യയിലും ഇപ്പോൾ നമ്പർ വൺ. എന്ന സിൽവർ പ്ലേ ബട്ടനും ഗോൾഡൻ ബട്ടനും ഡയമണ്ട് ബട്ടനും എല്ലാം നേടിയ ബിജു അടുത്ത ലെവൽ പ്ലേ ബട്ടനും അതിശയകരമായി നേടി. അടുത്തിടെ താരം അഞ്ചു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ച കസ്റ്റമേഡ് പ്ലേ ബട്ടനുമായി ആരാധകരുടെ മുന്നിലേക്ക് എത്തിയാണ് സന്തോഷവാർത്ത അറിയിച്ചത്.

ഇന്ത്യയിൽ ഈ പ്ലേ ബട്ടൻ ലഭിക്കുന്ന ആദ്യത്തെ യൂട്യൂബ് താരം കൂടിയാണ് കെഎൽ ബ്രോ. അതൊരു മലയാളി എന്നറിയുമ്പോൾ താരത്തിന്റെ ആരാധകരും വലിയ സന്തോഷത്തിലാണ്. അടുത്തിടെ ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഇവർക്ക് ഈ പ്ലേയ് ബട്ടൺ നൽകിയത്. നിരന്തരം വീഡിയോസുമായി എത്താറുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി ഇരിക്കുന്നത്. ഒരു ദിവസം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് കെഎൽ ബ്രോ.

തന്റെ നാട്ടിലെ സ്കൂളിലേക്ക് അതിഥിയായി ക്ഷണം കിട്ടിയ കെ എൽ ബ്രോ അങ്ങോട്ട് ചെല്ലുന്നതും കുട്ടികളുമായി സംസാരിക്കുന്നത് എല്ലാം വീഡിയോയിൽ കാണാം. കൂടാതെ ഏഷ്യാനെറ്റിൽ നിന്ന് ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ ഷൂട്ടിങ്ങിനായി എത്തുന്നതിനാൽ അതിന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയാണ് താരം. നാലാം മാസത്തിലെ വേഷ്ടി കെട്ടിയിരിക്കുകയാണ് കവി വിഡിയോയിൽ എത്തിയത്. ഇപ്പോൾ താരത്തിന്റെ ആരാധകർ ഏഷ്യാനെറ്റിലെ ഓണം സ്പെഷ്യൽ പ്രോഗ്രാമിനായി കാത്തിരിക്കുകയാണ്.