നിറവയറിൽ സുന്ദരിയായി കവി ചേച്ചി; പ്രിയതമക്ക് സ്നേഹ ചുംബനം നൽകി ബിജു ചേട്ടൻ, ഇന്ത്യയിലെ യുട്യൂബ് രാജാവിന്റെ കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി.!! | KL BRO Biju Rithvik Kavi Maternity Photoshoot
KL BRO Biju Rithvik Kavi Maternity Photoshoot : സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകൾ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്. സുപരിചിതരായി മാറുക എന്നതിൽ ഉപരി പ്രിയങ്കരരായി മാറാറുണ്ട് എന്ന് പറയുന്നതാകും ശരി. അത്തരത്തിൽ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നുകൂടിയ വ്യക്തികളാണ് ബിജുവും ഭാര്യ കവിയും.
ഇവരുടെ ചാനൽ ആണ് കെഎൽ ബ്രോ ബിജു.ഋത്വിക്. കണ്ണൂർക്കാരനും കന്നടക്കാരിയും ചേർന്ന് നടത്തുന്ന ഈ ചാനൽ കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള ചാനലുകളിൽ ഒന്നാണ്. വളരെ സാധാരണക്കാരൻ എന്ന നിലയിൽ നിന്നുമാണ് ബിജു ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നുവന്നത്. കേരളത്തിൽ ആദ്യമായി ഡയമണ്ട് ബട്ടൻ ലഭിച്ച ചാനൽ ഇവരുടേതാണ്.
ഇന്ന് മലയാളികളുടെ എല്ലാം കെഎൽ ബ്രോ ആണ് ബിജു. 3.5 1 കോടിയിൽ അധികം സബ്സ്ക്രൈബ്സ് ആണ്,ഇവർക്ക് ഇപ്പോൾ.അനുദിനം ചാനൽ വളർന്നുകൊണ്ടിരിക്കുകയാണ്.വളരെ തനിമയത്തോട് കൂടിയുള്ള അവതരണവും സംസാരവും തന്നെയാണ് മറ്റു ചാനലുകളിൽ നിന്നും ഇവരെ വേറിട്ട് നിർത്തുന്നത്. ദിവസവും പുതിയ കണ്ടന്റുകളുമായി പ്രേക്ഷകർക്കു മുൻപിൽ ഇവർ എത്താറുണ്ട്.
ഇവരുടെ കുടുംബത്തിലുള്ള അംഗങ്ങളെല്ലാം ചാനലിലെ നിറസാന്നിധ്യം കൂടിയാണ്. ഇപ്പോൾ തങ്ങൾ കുടുംബത്തിലേക്ക് മറ്റൊരു അഥിതിയെ കാത്തിരിക്കുന്ന ഈ കുടുംബം മറ്റൊരു പോസ്റ്റ് പങ്കിടുകയാണ്. കവിയുടെ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് പങ്കിട്ടത്. എല്ലാവരും കവിക്കും ഫാമിലിക്കും നല്ലത് സംഭവിക്കട്ടെയെന്നും സുഖ പ്രസവം നടക്കട്ടെയെന്നും കമന്റുകൾ കൂടി ആശംസിക്കുന്നുണ്ട്.