സുരേഷ് ഗോപിയുടെ വീട്ടിൽ ഗവർണർക്ക് സ്നേഹ വിരുന്ന്.!! നവ ദമ്പതികളെ ആശീർവദിക്കാൻ സുരേഷേട്ടന്റെ ‘ലക്ഷ്മി’യിലെത്തി ശ്രീ ആരിഫ് മുഹമ്മദ് ഖാൻ; മനസ് നിറയ്ക്കും സ്നേഹ ചിത്രം വൈറൽ.!! | Kerala Governor Shri Arif Mohammed Khan Visit Suresh Gopi Home
Governor Shri Arif Mohammed Khan Visit Suresh Gopi Home : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളാണ് എക്കാലവും മികച്ചു നിൽക്കുന്നത്. വേറിട്ട അഭിനയ ശൈലി കൊണ്ട് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് സുരേഷ് ഗോപി.
പഞ്ജ് ഡയലോഗുകൾ എന്നും സുരേഷ് ഗോപിയുടെ കുത്തകയിൽ പെട്ടവയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതുവരെ കേരളം കണ്ടിട്ടില്ലാത്തതിൽ വച്ച് ഏറ്റവും മനോഹരമായ രീതിയിലാണ് അദ്ദേഹം തന്റെ മകളുടെ വിവാഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഗുരുവായൂർ അമ്പലവനടയിൽ വച്ചായിരുന്നു വിവാഹം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സിനിമയിലെ ഒട്ടുമിക്ക താരപ്രമുഖരും താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വളരെ വിപുലമായ രീതിയിലാണ് വിവാഹം നടന്നത്. മകൾ ഭാഗ്യയുടെ വരനാണ് ശ്രേയസ്സ്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്. ദീർഘകാലത്തെ പരിചയമാണ് ഇരുവരെയും വിവാഹത്തിലേക്ക് നയിച്ചത്.
ഒരു സിനിമാനടൻ എന്നതുപോലെ തന്നെ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. ജനങ്ങളുടെ വിഷമങ്ങൾ കേട്ടറിയാനും അത് തന്നെ കൊണ്ട് സാധിക്കും വിധത്തിൽ പരിഹരിച്ചു നൽകാനും സുരേഷ് ഗോപി തയ്യാറാണ്. ഇതുതന്നെയാണ് ഇദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റിയത്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് ജനശ്രദ്ധ നേടുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പമുള്ള ഒരു ചിത്രമാണിത്. സുരേഷ് ഗോപിയെ സന്ദർശിക്കാനായി ആരിഫ് മുഹമ്മദ് ഖാൻ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ. കുടുംബത്തോടൊപ്പം ഒരു ലഞ്ച് കഴിച്ചതിനുശേഷം ആണ് ഗവർണർ മടങ്ങിയത് എന്നും പങ്കുവെച്ച ചിത്രങ്ങൾക്കു താഴെയുള്ള കുറിപ്പിൽ നിന്നും മനസ്സിലാക്കാം. പങ്കുവെച്ച ചിത്രങ്ങളിൽ ഗോകുൽ സുരേഷിനെ ചേർത്തുനിർത്തുന്ന ഗവർണറുടെ ഫോട്ടോയും ഉൾപ്പെട്ടിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ തന്റെ കുടുംബത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.