നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; ഞങ്ങളുടെ 15 വർഷത്തെ പ്രണയ സാഫല്യം, ആരാധകരെ ഞെട്ടിച്ച് സന്തോഷ വാർത്ത.!! | Keerthi Suresh Marriage With Antony Thattil
Keerthi Suresh Marriage With Antony Thattil : മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപിടി യുവ നായികമാരിൽ പെട്ട ഒരാളാണ് കീർത്തി സുരേഷ്. ബാലതാരമായി ആണ് കീർത്തി അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തിയെ ഇന്നും പ്രേക്ഷകർ ഓർത്തുവയ്ക്കുന്നു. എന്നാൽ അവിടെ നിന്ന് എല്ലാം ഉയർന്നുവന്ന നായിക പരിവേഷമുള്ള നിരവധി ചിത്രങ്ങൾ താരം ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.
ദിലീപിന്റെ മകളായി അഭിനയിച്ചതാരം പിന്നീട് ദിലീപിന്റെ നായികയായും പ്രേക്ഷകർക്ക് മുൻപിലെത്തി എന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യൻ സിനിമ മേഖലയിൽ ഒരു നടി എന്ന നിലയിൽ വളരെ പെട്ടെന്നാണ് കീർത്തി തന്റെ സ്ഥാനം ഉറപ്പിച്ചത്. ശിവ കാർത്തികേയൻ നായകനായ സിനിമകളിൽ നായികയായി എത്തിയതോടെ കീർത്തി ഒരു സൗത്ത് ഇന്ത്യൻ നായിക എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.
ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും അടക്കം നിറയുന്നത്.മുൻപും നടി കീർത്തി സുരേഷിന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പലപ്പോഴായിസോഷ്യൽ മീഡിയയിൽ അടക്കം പരന്നിട്ടുണ്ട്. അടുത്ത മാസം ഗോവയിൽ വച്ച് നടി കീർത്തി സുരേഷ് വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകുംമെന്നാണ് സോഷ്യൽ മീഡിയ ട്രെൻഡിംഗ് വാർത്ത.
15 ലധികം വർഷമായുള്ള കീർത്തിയുടെ ആത്മാർഥ സുഹൃത്ത് കൂടിയായ ബിസിനസ്സുക്കാരൻ ആന്റണി തട്ടിലുമായാണ് കീർത്തി സുരേഷ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ട്.