പത്മസരോവരത്തിലെ കുട്ടി വ്‌ളോഗർ; അമ്മയുടെ മാമാട്ടിക്ക് ഇന്ന് പിറന്നാൾ, മകളുടെ പിറന്നാൾ ആഘോഷമാക്കി ദിലീപേട്ടനും കാവ്യയും.!! | Kavya Madhavan Wishes Mahalakshmi Dileep On Her Birthday

Kavya Madhavan Wishes Mahalakshmi Dileep On Her Birthday : മലയാളികളുടെ എക്കാലത്തെയും ഹിറ്റ് എവെർഗ്രീൻ ബ്യൂട്ടിഫുൾ ജോഡിയാണ് കാവ്യയും ദിലീപും. എന്നും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ദിലീപിന്റെയും കാവ്യയുടെയും കുടുംബം. കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിച്ചത്.

പിന്നീട് ഇരുപത്തിയൊന്നോളം ചിത്രങ്ങളിൽ ഇരുവരും നയികാനായകന്മാരായി. ഒരു ബ്രേക്കിനു ശേഷം കാവ്യ തിരികെ വന്നതും പാപ്പി അപ്പച്ച എന്ന ദിലീപ് ചിത്രത്തിലൂടെയാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യയെ മലയാളികൾ എന്നും സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് സ്നേഹിച്ചത്. വിവാഹ ശേഷം അഭിനയം നിർത്തിയ കാവ്യ ഗൃഹഭരണവും വസ്ത്രം വ്യാപാര വ്യവസായവുമൊക്കെയി തിരക്കിലാണ്.

ദിലീപ്പിനോടും മക്കളോടുമൊപ്പം ഏതെങ്കിലും ഫങ്ഷനുകളിൽ പങ്കെടുക്കുമ്പോൾ ആണ് കാവ്യയെ ആരാധകർ കാണാറുള്ളത്. ഈയടുത്താണ് താരം ആദ്യമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് ഏറെ ആക്റ്റീവ് ആണ്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കി നടത്തുന്ന തിരക്കിലാണ് കാവ്യ ഇപ്പോൾ. 5 വയസ്സുകാരി മഹാലക്ഷ്മി ഇപ്പോൾ സ്കൂളിൽ പഠിക്കുകയാണ്. മൂത്ത മകൾ മീനാക്ഷി മെഡിസിനാണ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയിട്ടുണ്ട്.

മീനാക്ഷിയുടെ ചില ഡാൻസ് വീഡിയോകൾ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ടായിരുന്നു. ഫങ്ഷനുകളിലും വിദേശ യാത്രകളിലുമെല്ലാം ദിലീപിനോടൊപ്പം കാവ്യയെയും രണ്ട് മക്കളെയും എപ്പോഴും കാണാം. ഇപ്പോൾ മഹാലക്ഷ്മി ജന്മദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രം പങ്കിടുകയാണ് കാവ്യാ മാധവൻ. മകളെ തോളിലേറ്റിയുള്ള കാവ്യയുടെ പുതിയ പോസ്റ്റ്‌ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി കഴിഞ്ഞു. കൂടാതെ ആരാധകർ അടക്കം കുട്ടി മഹാലക്ഷ്മിക്ക് ജന്മദിനാശംസകൾ നേരുന്നുണ്ട്.