ആ ചുംബനം അവസാനത്തേതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല; അവൻ ഞങ്ങളെ വിട്ട് പോയി, തിയോയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് കല്യാണി പ്രിയദർശൻ.!! | Kalyani Priyadarshan Remembrance About Theo
Kalyani Priyadarshan Remembrance About Theo : തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് എല്ലാം പ്രിയപ്പെട്ട ഒരു നായികയാണ് കല്യാണി പ്രിയദർശൻ. സോഷ്യൽ മീഡിയയിൽ അടക്കം വളരെ സജീവമായ താരം മനോഹരമായ അനേകം ഫോട്ടോകൾ അടക്കം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു നഷ്ടത്തിലെ വേദന പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കുകയാണ് കല്യാണി.
തന്റെ വളരെ പ്രിയപെട്ട വളർത്തു നായയുടെ വിയോഗത്തിന്റെ വാർത്ത മനസ്സ് വേദനിപ്പിക്കുന്ന ഒരു കുറിപ്പുമായി കല്യാണി പ്രിയദർശൻ പങ്കിടുകയാണ് ഇപ്പോൾ. തിയോ എന്നാണ് കല്യാണിയുടെ ഇഷ്ട നായയുടെ പേര്. ഈ ആഴ്ച തുടക്കത്തിലായിരുന്നു തിയോ മ രി ച്ചതെന്നും അന്ന് മുതൽ താൻ മാനസികമായി വളരെ അധികം വേദനയിലാണെന്നും മനസ്സ് ആകെപാടെ തകർന്നിരിക്കുകയാണെന്നും പോസ്റ്റിൽ കുറിച്ചു. കൂടാതെ പിതാവ് പ്രിയദർശനും തനിക്കുമൊപ്പവുമുള്ള തിയോയുടെ പല ഫോട്ടോകളും പോസ്റ്റിനും ഒപ്പം ഷെയർ ചെയ്തിട്ടുണ്ട്.
“അവനെ നഷ്ടമായ അന്നുമുതൽ ഞാൻ ആകെ തകർന്നിരിക്കുന്നു. അവന് ഏറ്റവും ശുദ്ധമായ നല്ല ആത്മാവുണ്ടായിരുന്നു, അവൻ വളരെ ചെറുതാണ്, എന്നാൽ വലിയ ഒരു മനുഷ്യൻ്റെ എല്ലാ ഊർജവും നിറഞ്ഞതാണ്. അത് അവൻ്റെ വീടായതിനാൽ ഞങ്ങൾ അവനെ ‘ഹൗസ് ഓണർ’ എന്ന് വിളിച്ചു, ഞങ്ങൾ അവിടത്തെ താമസക്കാരും ആയിരുന്നു. അവൻ ഒരു “കാവൽക്കാരൻ” ആയിരുന്നു. അവനു എപ്പോഴും സ്റ്റുഡിയോയ്ക്ക് പുറത്ത് ഇരിക്കുന്നത് ഇഷ്ടമായിരുന്നു, അവനെ ലാളിക്കുന്നവരെ എല്ലാം അകത്തേക്ക് കടക്കാൻ അനുവദിക്കുമായിരുന്നു”. താരം വൈകാരിക കുറിപ്പിൽ ഇപ്രകാരം കുറിച്ചു.
തിയോക്ക് സ്നേഹം നൽകിയ എല്ലാവരോടും ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞ കല്യാണി “ഞാൻ അവനെ അവസാനമായി ചേർത്തുപിടിച്ചതോ നെറ്റിയിൽ ചുംബിച്ചതോ ജീവിതത്തിൽ അവസാനമായിരിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ… ഞാൻ അവനെ കൂടുതൽ ശക്തമായി ചുംബിക്കുമായിരുന്നു” എന്നും പോസ്റ്റിൽ കുറിച്ചു.