വിവാഹത്തിന് ഇനി 10 നാൾ കൂടി; ദിവസങ്ങൾ എണ്ണി കാളിദാസ് ജയറാം, കണ്ണന്റെ കല്യാണം അടിപൊളിയാക്കാൻ ജയറാമേട്ടനും.!! | Kalidas Jayaram Wedding Date

Kalidas Jayaram Wedding Date : മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട കുടുംബമാണ് നടൻ ജയറാമിന്റെ. നടൻ ജയറാമിനും ഭാര്യക്കും മലയാളി സിനിമ പ്രേമികൾക്ക് ഇടയിൽ അടക്കം വൻ സ്വീകാര്യതയാണ് ഉള്ളത്. അതേസമയം ജയറാം – പാർവതി ഇഷ്ട ജോഡികൾ മൂത്ത മകൻ കാളിദാസ് ജയറാം മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ടവനാണ്. ഹേറ്റേഴ്‌സ് ഇല്ലാത്ത താരജോഡികളായ പാർവതിയുടെയും ജയറാമിന്റെയും അതേ പാതയിൽ സിനിമയിലേക്ക് എത്തിയ കാളിദാസ് ഇന്ന് മലയാളം, തമിഴ് സിനിമകളിൽ സജീവ സാന്നിധ്യമാണ്.

താരം കമൽഹാസൻ ചിത്രമായ വിക്രത്തിലെ റോൾ ഏറെ ശ്രദ്ധേയമായി.ഇപ്പോൾ താരം വിവാഹം സംബന്ധിച്ച പുത്തൻ ഒരു ഹാപ്പി ന്യൂസാണ് ശ്രദ്ധേയമാകുന്നത്. കാളിദാസ് – തരണി വിവാഹത്തിനായി വെയിറ്റ് ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത പങ്കിടുകയാണ് കാളിദാസ് ഇപ്പോൾ. ഇനി പത്ത് ദിവസം കൂടി മാത്രം എന്നുള്ള രീതിയിൽ ഒരു പോസ്റ്റ്‌ പങ്കിടുകയാണ് കാളിദാസ് ഇപ്പോൾ.

തരിണി – കാളിദാസ് വിവാഹം ഡിസംബർ മാസത്തിൽ ഉണ്ടാകുമെന്ന് മുൻപ് തന്നെ ജയറാം വ്യക്തമാക്കിയിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോൾ കാളിദാസ് സോഷ്യൽ മീഡിയ പോസ്റ്റ്‌ നേരത്തെ കാളിദാസ് വിവാഹത്തിനുള്ള ആദ്യത്തെ ക്ഷണകത്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നൽകിയിരുന്നു.

ജയറാമും പാർവതിയും കാളിദാസും നേരിട്ടു എത്തിയാണ് മുഖ്യമന്ത്രി സ്റ്റാലിനെയും കുടുംബത്തെയും വിവാഹത്തിനായി ക്ഷണിച്ചത്. എന്നാകും വിവാഹം, എവിടെയാണ് വിവാഹം എന്നുള്ള കാര്യം താര കുടുംബം ഇതുവരെ പറഞ്ഞിട്ടില്ല.