ജയറാമിന്റെ കുടുംബ ചിത്രത്തിലുള്ള പുതിയ ആൾ ആര്..!? കാളിദാസിന്റെ കാമുകിയാണോ..!! ഉത്തരം കണ്ടെത്തി ആരാധകർ… | Kalidas Jayaram Onam Celebration Malayalam

Kalidas Jayaram Onam Celebration Malayalam : മലയാളികളുടെ എക്കാലത്തെയും പ്രിയ താരകുടുംബമാണ് നടൻ ജയറാമിന്റെ കുടുംബം. അച്ഛനും അമ്മയ്ക്കും പിന്നാലെ മകൻ കാളിദാസ് സിനിമയിലേക്ക് അരങ്ങേറിയപ്പോൾ മകൾ മാളവിക മോഡലിംഗിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ കുടുംബം ഒന്നിച്ചുള്ള  ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ജയറാമിനും, പാര്‍വതിക്കും, മാളവികക്കും ഒപ്പം മറ്റൊരു പെൺകുട്ടി കൂടി കാളിദാസനോപ്പം ചിത്രത്തിൽ ഉണ്ടായിരുന്നു. അത് ആരാണെന്നാണ് ചിത്രം വന്നതിന് പിന്നാലെ ആരാധകർ ചോദിക്കുന്നത്. കാളിദാസിന്റെ കാമുകിയാണോ? താരത്തിന്റെ കുടുംബത്തിലെ പുതിയ ആളാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയതോടെ  ചിത്രത്തിലെ പെണ്‍കുട്ടിയും ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

ഒരു മനോഹര ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന അടികുറിപ്പോടെയാണ് പെണ്‍കുട്ടി ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ  ആ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്. കാളിദാസിന്റെ അടുത്ത സുഹൃത്തും സഹപാഠിയും ആണ് ചിത്രത്തിലുള്ള പെൺകുട്ടി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് ചിത്രത്തിൽ ജയറാമിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നത്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണി കാളിദാസിന്റെ അടുത്ത സുഹൃത്താണ്.

ഇതോടെ കാളിദാസിന്റെ ആരാധകരുടെ സംശയത്തിനാണ് ഉത്തരം കിട്ടിയത്. ഓണം ഇത്തവണ കാളിദാസിനോടും കുടുംബത്തോടും ഒപ്പം ആഘോഷിക്കാൻ എത്തിയതാണ് തരുണി.ഇതാദ്യമായാണ് കുടുംബത്തിന് പുറത്തുള്ള ഒരാള്‍ ജയറാമിന്റെ  കുടുംബ ചിത്രത്തില്‍ ഇടം നേടുന്നത്. മലയാള സിനിമയിൽ അത്ര സജീവം അല്ലെങ്കിലും തമിഴിൽ സജീവ സാന്നിധ്യമാണ് കാളിദാസ്. കാളിദാസിനെ പ്രധാന കഥാപാത്രം ആക്കി ഒരുക്കിയ നച്ചത്തിരം നഗര്‍ഗിരത്  മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.