എട്ടു വർഷത്തെ പ്രണയത്തിന് ശേഷം പാർവതി സ്വയംവരം, കൈലാസനാഥന്റെ പ്രിയപാതിയെ താലി ചാർത്തി സ്വന്തമാക്കി വികാസ്; രാജകൊട്ടാരത്തിൽ പാർവതി വിവാഹ കാഴ്ചകൾ വൈറൽ.!! | Kailasanathan fame Sonarika Bhadoria get married
Kailasanathan fame Sonarika Bhadoria get married : ദേവോം കേ ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയലിന്റെ പരിഭാഷയായി മലയാളത്തിൽ ഇറങ്ങിയ കൈലാസനാഥനിലൂടെ ആളുകൾക്ക് സുപരിചിതമായി മാറിയ ഇന്ത്യൻ താരമാണ് സോണാരിക. അതീവ സുന്ദരിയായ താരം ധരിക്കുന്ന ഓരോ വസ്ത്രത്തിനും ആഭരണത്തിനും മികച്ച സ്വീകാര്യതയും ആരാധകരും ആയിരുന്നു ഉണ്ടായിരുന്നത്.
പരമ്പരയുടെ ഏഷ്യാനെറ്റ് സംപ്രേക്ഷണത്തിനുശേഷം ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ആരംഭിച്ചപ്പോഴും അതിന് നിരവധി കാണികൾ തന്നെയായിരുന്നു. പിന്നീട് ഇങ്ങോട്ട് സോനാരികയുടെ സോഷ്യൽ മീഡിയ പേജും മലയാളികൾ നിരന്തരം ഫോളോ ചെയ്യുവാനും താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുവാനും തുടങ്ങി. അങ്ങനെ ഏറ്റവും ഒടുവിൽ ആയി താരം വിവാഹിതയായിരിക്കുന്നു എന്ന സന്തോഷവാർത്തയിൽ എത്തി നിൽക്കുകയാണ് മലയാളിയുടെ ഇഷ്ടവും.
31 കാരിയായ സോനാരിക ബിസിനസുകാരനായ വികാസ് പരാശറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ചുവപ്പ് ലഹങ്കയിൽ അതീവ മനോഹാരിയായി തന്നെയാണ് താരം വിവാഹ പന്തലിലും എത്തിയത്. താരത്തിന്റെ പതിവ് സൗന്ദര്യം വിവാഹത്തോടനുബന്ധിച്ച് അല്പം കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് ആരാധകരുടെ കണ്ടെത്തൽ. 2022ൽ മാലിദ്വീപിൽ വച്ച് നടന്ന വിവാഹനിശ്ചയത്തിനുശേഷം ഫെബ്രുവരി 18ന് രാജസ്ഥാനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.
എട്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് സോണാരിക വിവാഹിതയായിരിക്കുന്നത്. ഗോവയിൽ വച്ചായിരുന്നു റോക്ക ചടങ്ങുകൾ നടന്നത്. ചുവപ്പിൽ ഗോൾഡൻ വർക്കുകൾ ചെയ്ത ഫിഷ് കട്ട് മോഡൽ ലഹങ്കയിലാണ് താരം വിവാഹ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. രാജകീയ പ്രൗഢിയോടെ കൊട്ടാരത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകളും നടന്നത്. അമ്മയുടെ വിവാഹ ലഹങ്ക ധരിച്ചായിരുന്നു താരം മെഹന്ദി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. പച്ചയും ചുവപ്പും ലഹങ്കയിൽ അന്നും താരം അതീവ സുന്ദരി തന്നെയായിരുന്നു. ഇപ്പോൾ താരത്തിന്റെ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ നിരവധി പേർ കമന്റുകളും താരത്തിന് ആശംസകൾ അറിയിച്ച രംഗത്തെത്തുന്നുണ്ട്. പാർവതി പരിണയത്തിനായി കാത്തിരുന്നതുപോലെ തന്നെയാണ് ആരാധകരുടെ കമന്റുകൾ നിന്ന് വ്യക്തമാകുന്നത്.