ആഘോഷങ്ങൾക്ക് അവസാനമില്ല!! ഹൽദി ചടങ്ങുകളുമായി ജിസ്മാ വിമൽ കല്യാണം; ആചാരങ്ങൾ ആഘോഷമാക്കി കൂട്ടുകാരും… | Jisma Vimal Haldi Latest Exclusive Photos Virl Malayalam
Jisma Vimal Haldi Latest Exclusive Photos Virl Malayalam : നടൻ വിമലും നടി ജിസ്മയും സോഷ്യൽ മീഡിയയുടെ വളരെ പ്രിയപ്പെട്ട ജോഡികളാണ്. കഴിഞ്ഞ ഞായറാഴ്ച്ച ആയായിരുന്നു ജിസ്മയുടെയും വിമലിന്റെയും വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിനു പിന്നാലെ ക്രിസ്റ്റ്യൻ ആചാരപ്രകാരവും ഇരുവരും വിവാഹിതരായത് ശ്രദ്ധ ആകർഷിച്ചു. വിവാഹത്തോട് അനുബന്ധിച്ച് നടന്ന ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.
താരങ്ങൾ ചിത്രങ്ങളിൽ കളർ ഫുളായ വസ്ത്രങ്ങൾ അണിഞ്ഞ് കൂട്ടുകാർക്കൊപ്പം ആഘോഷിക്കുന്നത് കാണാം. അടുത്തിടെ ജിസ്മ, വിമൽ ജോഡികളുടെ റിലീസ് ചെയ്ത ‘ആദ്യം ജോലി പിന്നെ കല്യാണം’ എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജിസ്മയും വിമലും ആരാധകരുടെ ഇഷ്ടം കവർന്നത് ഇവരുടെ ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ഷോർട്സ് വീഡിയോകളിലൂടെയാണ്.

ജിസ്മ വിമൽ എന്ന ഇവരുടെ യൂട്യൂബ് ചാനലും ഏറെ വൈറൽ കണ്ടന്റുകളുമായി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രഖ്യാപിച്ചത്. സൂര്യ ടിവിയിൽ ഒരു പ്രോഗ്രാമിന്റെ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടത് എന്നും പിന്നീട് ഒന്നിച്ച് ഷോ ചെയ്യാൻ തുടങ്ങിയതോടെ ഇവരുടെ സൗഹൃദം വളരുകയായിരുന്നു എന്നുമാണ് ഇരുവരും പറയുന്നത്.
പ്രേമം എന്ന സിനിമയിലും വിമൽ തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ചു. കൂടാതെ അടുത്തിടെ, കരിക്കിന്റെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിലും വിമൽ അഭിനയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പുതിയ എപ്പിസോഡിന്റെ ചിത്രങ്ങളാണോ എന്ന് ഇവരുടെ ആരാധകർ അന്ന് സംശയം ഉന്നയിച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ വിവാഹിതരായി എന്ന വാർത്തയും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
View this post on Instagram