അമ്മമ്മക്ക് കൊടുക്കാൻ കുഞ്ഞിക്കൈകൾ നിറയെ പൂക്കൾ…😥😓 മൃതദേഹത്തിനരികെ കൂപ്പുകൈകളോടെ പേരക്കുട്ടി…😰😔

സ്‌ക്രീനിന് മുന്നിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്യാറുള്ള നടൻ ജഗദീഷ് ഇന്ന് സങ്കടക്കടലിന് നടുവിലാണ്. തനിക്കൊപ്പം ഒരേ വണ്ടിയിൽ യാത്ര ചെയ്തിരുന്ന ആ കൂട്ടുകാരി ഇന്ന് യാത്ര മതിയാക്കി വിട പറഞ്ഞിരിക്കുകയാണ്. നടൻ ജഗദീഷിന്റെ ഭാര്യ രമയുടെ വിയോഗവർത്ത മലയാളികളെ ഏറെ സങ്കടത്തിലാഴ്ത്തി. ശാന്തികവാടത്തിൽ നിന്ന് രമ അവസാനയാത്ര പറയുമ്പോൾ കുടുംബവും നാടുമെല്ലാം നിറകണ്ണീരോടെയാണ് യാത്രയാക്കിയത്.

ജഗദീഷിനെ ആശ്വസിപ്പിക്കാൻ ഓടിയെത്തിയത് ഒട്ടേറെ സുഹൃത്തുക്കളും താരത്തിന്റെ ആരാധകരുമാണ്. വിജയകരമായ ദാമ്പത്യമായിരുന്നു നടൻ ജഗദീഷിന്റേത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത രമ തന്റെ പ്രൊഫഷനിൽ സംതൃപ്തി കണ്ടെത്തുന്നതിനൊപ്പം കുടുംബത്തിനായി ജീവിതം മാറ്റിവെച്ചു. ഫോറൻസിക് വിഭാഗം മേധാവിയായ രമയ്ക്ക് ഔദ്യാഗിക ഉത്തരവാദിത്തങ്ങൾ ഏറെയായിരുന്നെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു രമ.

യാത്ര പറയുന്ന വേളയിൽ കരളലിയിക്കുന്ന കുറെ കാഴ്ചകളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഉള്ളിൽ ഒരു നൂറുതവണ വിതുമ്പിക്കരയുമ്പോഴും മുഖത്ത് കണ്ണുനീർത്തുള്ളികൾ പടരാതെ പിടിച്ചു നിൽക്കുകയാണ് ജഗദീഷ്. രമക്കരികിൽ നിന്നും മാറാതെ അവസാനനിമിഷങ്ങളിൽ ജഗദീഷ് കൂടെത്തന്നെയുണ്ട്. താരത്തിന്റെ കരമനയിലെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. രമയെ കാണുവാൻ കുഞ്ഞുകൈകൾ നിറയെ പൂക്കളുമായി വന്ന പേരക്കുട്ടിയുടെ ദൃശ്യങ്ങൾ ഏവരുടെയും കണ്ണ് നിറക്കുന്നതായിരുന്നു. അമ്മമ്മക്ക് കൊടുക്കാൻ പൂക്കളുമായി എത്തിയ കുഞ്ഞിന്റെ വേദനയും ഏവരെയും തളർത്തി.

വികാരനിർഭരമായ രംഗങ്ങളാണ് കരമനയിലെ വസതിയിൽ അരങ്ങേറിയത്. ജഗദീഷിനും രമക്കും രണ്ട് മക്കളാണ്. ഡോക്ടർ രമ്യയും പിന്നെ ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ ജഗദീഷിന്റെ മരുമക്കളാണ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ബാധിച്ച ഒരു രോഗമാണ് രമയുടെ ജീവനെടുത്തത്. ചിക്കൻ ബോക്സിനെക്കാൾ ഗുരുതരമായ സ്‌മോൾ പോക്സ് ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യുന്നതിനിടെ വൈറസ് തലച്ചോറിലേക്ക് പ്രവേശിക്കുകയായിരുന്നു.