ചെറിയ ജീവിതത്തിലെ വലിയ സന്തോഷം.!! 17-ാം വിവാഹ വാർഷികത്തിൽ ഇരട്ടി സന്തോഷം; പ്രിയതമയെ ചേർത്തുപിടിച്ച് സന്തോഷം അറിയിച്ച് താരം.!! | Guinness Pakru Wedding Anniversary

Guinness Pakru Wedding Anniversary : മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ഗിന്നസ് പക്രു. അജയകുമാർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. താരം തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ പങ്കു വയ്ക്കാറുണ്ട്. പക്രൂ തന്റെ മകളോടും ഭാര്യയോടും ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കു വയ്ക്കുമ്പോൾ ആരാധകർ വളരെ പെട്ടെന്നാണ് ഈ ചിത്രങ്ങൾ ഏറ്റെടുക്കാറുള്ളത്. ഈയടുത്താണ് താരത്തിന് രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചത്. ഇതിന്റെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു.

ഒന്നാമത്തെ മകൾ പിറന്ന വർഷങ്ങൾക്കുശേഷമാണ് താരത്തിന് ഇപ്പോൾ രണ്ടാമതായി ഒരു പെൺകുട്ടി പിറന്നിരിക്കുന്നത്. പക്രൂവിന്റെ ആദ്യത്തെ മകളുടെ പേരാണ് ദീപ്തി. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ എടുത്തുകൊണ്ടുള്ള പക്രുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. മൂത്തമകളെ അടുത്ത് നിർത്തി കുഞ്ഞിനെ എടുത്ത് ചിത്രത്തിന് താഴെ പക്രു, “ചേച്ചി അമ്മ”എന്ന അടിക്കുറിപ്പ് എഴുതിയിരുന്നു .എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്.

ഇപ്പോഴിതാ താരം തന്റെ ഭാര്യയോടുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയുടെ പേരാണ് ഗായത്രി. ഒന്നിച്ചുള്ള ഈ യാത്ര സന്തോഷകരമായ 17 വർഷങ്ങൾ പിന്നിടുന്നു എന്ന അടിക്കുറിപ്പ് ചേർത്താണ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.ഇത് താരത്തിന്റെയും ഭാര്യ ഗായത്രിയുടെയും പതിനേഴാം വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.

മാർച്ച്‌ 8 നു ആയിരുന്നു ഇവരുടെ വിവാഹ വാർഷികം. വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവച്ചതിന് ഒരാഴ്ച ശേഷമാണ് ഗായത്രിയും പക്രുവും വീണ്ടും അച്ഛനും അമ്മയും ആയത്.. വളരെ സന്തോഷകരമായ ദാമ്പത്യമാണ് ഇവരുടെത്. രണ്ടുപേരും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.