റീൽസ് താരം ഗ്രീഷ്മ ബോസ് വിവാഹിതയായി; 3 വർഷത്തെ പ്രണയത്തിന് ശേഷം ഗ്രീഷ്മയെ താലി ചാർത്തി അരുൺ വിദ്യാധരൻ, സിംഗിൾസ് ലൈഫ് അവസാനിപ്പിച്ച് ദാമ്പത്യജീവിതത്തിലേക്ക് പുതിയ ചുവടുവെപ്പ്.!! | Greeshma Bose Get Married
Greeshma Bose Get Married : ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ താരമാണ് ഗ്രീഷ്മ ബോസ്. സിംഗിൾ ആയവരെക്കുറിച്ചും സിംഗിളായവരുടെ സങ്കടങ്ങളെക്കുറിച്ചും വീഡിയോകൾ ചെയ്ത ഗ്രീഷ്മ ബോസ് പെട്ടെന്നാണ് തന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന അഖിൽ വിദ്യാധർ എന്ന 29 വയസ്സുകാരനാണ് ഗ്രീഷ്മ ബോക്സിന്റെ വരൻ. ഇപ്പോഴിതാ അഖിൽ ഗ്രീഷ്മ ബോസിന്റെ കഴുത്തിൽ മിന്നുകെട്ടിയിരിക്കുന്നു.
ഗ്രീഷ്മ ബോസിന്റെ ഓരോ വീഡിയോയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എല്ലാ വീഡിയോയിലും അവരുടേതായ ശൈലി അവർ മുന്നോട്ടുവച്ചിരുന്നു. എല്ലാം ഒടുവിൽ ഹാസ്യത്തിലോ ട്വിസ്റ്റിലോ അവസാനിക്കുന്നവയായിരുന്നു . അതുകൊണ്ടുതന്നെ ഗ്രീഷ്മ ബോസിന്റെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അമ്മ -മകൾ കോംബോയിൽ നിന്നും കാമുകി കാമുക കോമ്പോയിലേക്ക് മാറിയിരിക്കുകയാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ വിവാഹ കാര്യം പ്രേക്ഷകർക്കും പ്രിയപ്പെട്ടതായിരുന്നു.അവരുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു അധികം പേരും.
പങ്കനിതാ പിങ്കിയായേ എന്ന കമന്റുകളോടെയാണ് ഗ്രീഷ്മ ബോസിന്റെസേവ് ദി ഡേറ്റ് വീഡിയോ ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ആരാധകരും പ്രേക്ഷകരും കാത്തിരുന്ന ആ നിമിഷം സംഭവ്യമായിരിക്കുന്നു. അമ്പലത്തിലായിരുന്നു താലികെട്ട്. വെള്ള കസവുമുണ്ടിൽ അതീവ സുന്ദരിയായിരിക്കുന്നു ഗ്രീഷ്മ ബോസ്. ഏറെ കാത്തിരുന്ന ദിവസം ആയതുകൊണ്ടോ വീട്ടുകാരെ പിരിയുന്ന വേദന കൊണ്ടോ ആകാം നമ്മുടെ പ്രിയ വധുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. അത്യാഡംബരങ്ങളും ഘോഷങ്ങളും ഇല്ലാതെ സമാധാനപൂർണമായി ഒരു വിവാഹം നടന്നു. അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഗ്രീഷ്മ ബോസും അവരുടെ ആരാധകരും.
തമാശ വീഡിയോകൾ ചെയ്ത് ഹിറ്റാകുന്ന പുരുഷന്മാർ ഒരുപാടാണ്. അവയിൽ എല്ലാം ബോഡി ഷേമിങ്ങും അധികമായിരിക്കും. എന്നാൽ അവരിൽ നിന്ന് വ്യത്യസ്തയാണ് ഗ്രീഷ്മ.ആരെയും വ്യക്തിഹത്യ ചെയ്യാതെ നർമ്മം വിതയ്ക്കാൻ അവർക്ക് എളുപ്പം കഴിയുന്നു.പൂമുല്ലപ്പന്തല് വേണ്ട എന്ന പാട്ടിന് അവർ ഒരുക്കിയ റീൽസ് വൈറലായിരുന്നു. വിവാഹത്തോടടുപ്പിച്ചും അത്തരത്തിലുള്ള വീഡിയോകൾ താരം പുറത്തുവിട്ടിരുന്നു.അതെല്ലാം സന്തോഷപൂർവ്വം ഏറ്റെടുക്കുകയായിരുന്നു ആരാധകർ.ഇപ്പോഴിതാ ഇരുവരുടെയും വിവാഹവും പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുന്നു.