കണക്ഷൻ കൂടി കൂടി കല്യാണമായി; സിംഗിൾസിന്റെ രാജ്ഞിയെ സ്വന്തമാക്കിയ അഖിൽ, പ്രണയകഥ തുറന്നുപറഞ്ഞ് ഗ്രീഷ്മ ബോസ്.!! | Greeshma Bose And Akhil Vidyadhar Love Story

Greeshma Bose And Akhil Vidyadhar Love Story : ഇൻസ്റ്റാഗ്രാമിൽ നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സ് ഉണ്ട്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് ചിരി പടർത്തുന്ന ഈ ക്രിയേറ്റേഴ്സിൽ പ്രധാനപ്പെട്ട താരമാണ് ഗ്രീഷ്മ ബോസ്സ്. ഫൺ കണ്ടാന്റുകൾ ആണ് താരം ചെയ്യുന്നത്. രസകരമായ അഭിനയം കൊണ്ടും പ്രമേയം കൊണ്ടും ഗ്രീഷ്മ വേഗം തന്നെ മലയാളി റീൽസ് പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറി. താരത്തിന്റെ സിംഗിൾ ഗേൾസിനെക്കുറിച്ചുള്ള റീലുകൾ ഒരുപാട് വൈറൽ ആയിട്ടുണ്ട്.

എന്നാൽ ഈയടുത്താണ് ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ട് തന്റെ പ്രണയം ഗ്രീഷ്മ വെളിപ്പെടുത്തിയത്. അഖിൽ വിദ്യാധറിനെയാണ് താരം വിവാഹം കഴിക്കുന്നത്. ഇരുവരുടെയും പെണ്ണ് കാണൽ വീഡിയോ തരാം തന്നെ പങ്ക് വെച്ചിരുന്നു. ഇത്രയും കാലം സിംഗിൾ ആണെന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുവായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. മൂന്ന് വർഷത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. തങ്ങളുടെ പ്രണയം ഒരു ഹായ് അയച്ചതിലൂടെയാണ് തുടങ്ങിയതെന്നാണ് ഗ്രീഷ്മ പറയുന്നത്.

ടിക് ടോക് വീഡിയോ കണ്ടിട്ട് ഗ്രീഷ്മയുടെ ആരാധകനായി മാറിയ അഖിലിനെ ഒരിക്കൽ ലുലു മാളിൽ വെച്ച് നേരിട്ട് കാണുകയും പിന്നീട് ഇരുവരും സുഹൃത്തുക്കൾ ആകുകയും ആയിരുന്നു. 29 കാരനായ അഖിൽ ഒരു സിനിമ പ്രവർത്തകൻ ആണ്. തനിക്ക് ഇപ്പോൾ 28 വയസ്സാണ് എന്നും ഗ്രീഷ്മ പറഞ്ഞു. തന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ് അഖിൽ എന്നാണ് ഗ്രീഷ്മ പറയുന്നത്. സിനിമയിൽ പ്രവർത്തിക്കുന്ന ആളായത് കൊണ്ട് തന്നെ ഗ്രീഷ്മയുടെ വീട്ടിൽ വിവാഹത്തിന് ആദ്യം എതിർപ്പ് ഉണ്ടായിരുന്നെന്നും പിന്നീട് സമ്മതിച്ചു എന്നുമാണ് ഇരുവരും പറയുന്നത്.

വിവാഹത്തിന്റെ തിയതി എല്ലാവരെയും സോഷ്യൽ മീഡിയയിലൂടെ അറിയിക്കും എന്നും താരം പറഞ്ഞു.ഇരുവരുടെയും എൻഗേജ്മെന്റ് സോഷ്യൽ മീഡിയ ആഘോഷം ആക്കിയിരിന്നു. താരത്തിന്റെ എൻഗേജ്മെന്റ് മുക്കിനു ഒരുപാട് പ്രശംസയും ലഭിച്ചു. ആദ്യമായാണ് അഖിലും തന്നെ ഒരുങ്ങി കാണുന്നതെന്നാണ് ഗ്രീഷ്മ പറയുന്നത്. വിവാഹം കഴിഞ്ഞാലും തങ്ങൾ പഴയത് പോലെ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരിക്കും എന്നാണ് ഇരുവരും പറയുന്നത്.