സൂക്ഷിച്ചു നോക്കൂ, ഫ്രീക്ക് ലുക്കിൽ ചുറ്റി കറങ്ങുന്ന ഈ താരപിതാവ് ആരെന്ന് മനസ്സിലായോ.!? അച്ഛന്റെ ചിത്രം പങ്കുവെച്ച് നായകൻ.!! | Govind Padmasoorya Shares His Superstar Father’s Photo

Govind Padmasoorya Shares His Superstar Father’s Photo : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനാണ് ജിപി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ. ടെലിവിഷൻ അവതാരകരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ജിപി.

നിരവധി പ്രേക്ഷക പ്രിയ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും എല്ലാം തന്റെതായ ഒരു സ്പേസ് സൃഷ്ടിക്കാൻ ജിപി യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സമയത്ത് വലിയ പ്രചാരമുള്ള മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയജീവിതം ആരംഭിച്ചത്.എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. നിരവധി അവാർഡുകൾ ലഭിച്ച ഒരു ചിത്രമാണ് അടയാളങ്ങൾ. പിന്നീട് മലയാളത്തിലും തെലുങ്കിലുമായി അനേകം ചിത്രങ്ങൾ താരം ചെയ്തു.

ഡി ഫോർ ഡാൻസിൽ അവതാരകനായി വന്നതോടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ ലഭിച്ചത്. പേളിയും ജിപി യും ഒരുമിച്ചുള്ള കോമ്പോയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെ ഇരുവർക്കും ഉണ്ടായിരുന്നു. ഈയടുത്താണ് ജിപി യുടെ വിവാഹം കഴിഞ്ഞത്. എല്ലാവരുടെയും പ്രിയപ്പെട്ട താരമായ ഗോപികയെ ആണ് താരം വിവാഹം കഴിച്ചത്. ജിപി യുടെ യൂട്യൂബ് ചാനലും വളരെ ഫേമസ് ആണ്. ചാനലിലൂടെയാണ് തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്ക് വെയ്ക്കാറുള്ളത്.

പാലക്കാട്‌ പട്ടാമ്പിയിൽ ആണ് ജിപിയുടെ വീട്. വീട്ടിൽ അച്ഛനും അമ്മയും അനിയനുമാണ് ഉള്ളത്.തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്ക് പിന്നിലും തന്റെ മാതാപിതാക്കൾ ആണെന്ന് ജിപി തുറന്ന് പറയാറുണ്ട്. ഇപോഴിതാ അച്ഛന്റെ ഒരു അപ്രതീക്ഷിത ചിത്രം പങ്ക് വെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ജീൻസും ഷൂവും കൂളിംഗ് ഗ്ലാസും തൊപ്പിയും ഒക്കെ അണിഞ്ഞു ഫ്രീക് ലുക്കിൽ ഇരിക്കുന്ന അച്ഛന്റെ ചിത്രമാണ് ജിപി പങ്ക് വെച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ആയാണ് താരത്തിന്റെ ആരാധകർ ചിത്രത്തിന് താഴെ എത്തുന്നത്.