മാലാഖയെപോലെ ക്യൂട്ടായി താരസുന്ദരി..!! മനോഹര ചിത്രങ്ങൾ ഹിറ്റാക്കി ആരാധകർ… | Gayathri Suresh

Gayathri Suresh : ജംമ്‌നാ പ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജയസൂര്യ ഉൾപ്പെടെയുള്ള പല പ്രമുഖതാരങ്ങളുടെയും നായികയായെത്തിയ ഗായത്രി സോഷ്യൽ മീഡിയയിലെ ഹിറ്റ് നായികയാണ്. ഈയിടെ താരം സുഹൃത്തിനൊപ്പം സഞ്ചരിച്ച കാർ കൊച്ചിയിൽ അപകടം സൃഷ്‌ടിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. പിന്നീട് താരം തന്നെ സംഭവിച്ചതെല്ലാം സോഷ്യൽ മീഡിയ ലൈവിലെത്തി പ്രേക്ഷകരോട് തുറന്നുപറഞ്ഞിരുന്നു.

ഇന്ത്യൻ സിനിമകളിൽ പുതുമുഖമായ താരമാണ് ഗായത്രി സുരേഷ്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല താരം നല്ലൊരു മോഡലും, അവതാരകയും കൂടിയാണ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് പരിചിതയായത്. കരിങ്കുന്നം സിക്സെഴ്സ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് താരത്തിന്റെ പല ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ വൻ റീച്ച് ആയിരുന്നു. ഏറ്റവും അധികം ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു മലയാളി താരം കൂടിയാണ് ഗായത്രി. തന്നെ നിരവധി ട്രോളന്മാർ ട്രോളിയിട്ടുണ്ടെന്നും താൻ അതെല്ലാം വളരെ സന്തോഷത്തോടു കൂടി തന്നെയാണ് സ്വീകരിച്ചതെന്നും ഒരുകണക്കിന് പറയുകയാണെങ്കിൽ ട്രോളന്മാർ ആണ് തന്നെ ജനങ്ങൾക്ക് ഇത്രയധികം പരിചിതയാക്കിയത് എന്നും താരം മുന്നേ പറഞ്ഞിരുന്നു.

അഭിനയത്രി എന്നതിൽ കവിഞ്ഞ് പിന്നണി ഗായികയായും താരം ചുവടുവെച്ചിരിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാഹി പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. anup_raone ആണ് ക്യാമറാമാൻ. i_do_media_factory പ്രൊഡക്ഷനിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവയെല്ലാം.