ബാലതാരമായി തിളങ്ങിയ ചേച്ചിയും അനുജത്തിയും; ശ്യാമിലിക്കൊപ്പം ക്യൂട്ട് ചിത്രങ്ങളുമായി ശാലിനി അജിത്ത് കുമാർ, സുഖവിവരം തിരക്കി ആരാധകർ.!! | Festivities Photos Of Shalini Ajith Kumar And Shamlee

Festivities Photos Of Shalini Ajith Kumar And Shamlee : മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ബാലതാരങ്ങളായി എത്തി ഇടംപിടിച്ച താരങ്ങളാണ് ശാലിനിയും അനിയത്തി ശ്യാമിലിയും. ഒരുമിച്ച് ബാലതാരങ്ങളായി കയ്യടി നേടിയ താരങ്ങൾ പിന്നീട് നായികമാരായി തിളങ്ങി. നിലവിൽ ശാലിനി സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ല എന്നാൽ ശ്യാമിലി പലപ്പോഴും തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇരുവരുടേതുമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ശാലിനി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. ഫെസ്റ്റിവിറ്റീസ് എന്ന ക്യാപ്ഷൻ നൽകിയാണ് ശ്യാമിലിക്കൊപ്പം ഉള്ള തന്റെ ചിത്രം ശാലിനി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കുളളിൽ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. അജിത്ത് സാറിന് പെർഫെക്ട് ലൈഫ് പാർട്ണർ ആണ് എന്നാണ് ഒരു ആരാധക പറയുന്നത്. ലവ്ലി സിസ്റ്റർ ബോണ്ടിങ് എന്ന് മറ്റൊരു ആരാധകൻ പറയുന്നത്.

ശാലിനി അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച മറ്റൊരു ചിത്രം ആരാധകർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അജിത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചതാണ് താരം ആരാധകരെ ആശങ്കയിലാക്കിയത്. ശാലിനിയുടെ കൈപിടിച്ച് നിൽക്കുന്ന അജിത്തിന്റെ ചിത്രമാണ് പങ്കുവച്ചിരുന്നത്. നിലവിൽ മലയാള സിനിമയിൽ ശാലിനിയും അനിയത്തി ശ്യാമിലിയെയും പോലെ മലയാളികളുടെ മനസ്സ് കീഴടക്കിയ ബാലതാരങ്ങൾ വേറെ ഇല്ല എന്ന് വേണം പറയാൻ.

തന്റെ രണ്ടാം വയസ്സിൽ അഭിനയം തുടങ്ങിയതാണ് ശ്യാമിലി മലയാളം, കന്നട തമിഴ്, ചിത്രങ്ങളിൽ അഭിനയിച്ച മികച്ച ബാല താരത്തിനുള്ള അവാർഡുകളും നേടിയിരുന്നു. ബാല താരമായി പ്രേക്ഷകരുടെ മനം കവർന്ന ശാലിനി ഒരിടവേളയ്ക്ക് ശേഷം പിന്നീട് നായികയായി സിനിമയിലേക്ക് എത്തുകയും നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. തുടർന്ന് നടൻ അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം അഭിനയ മേഖലയിൽ നിന്ന് മാറി കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം.