ആരാധികക്ക് നേരിട്ടെത്തി സർപ്രൈസ് നൽകി ലാലേട്ടൻ.!! മോഹൻലാൽ എന്ന ഇതിഹാസത്തെ തൊട്ടറിഞ്ഞ നിമിഷം; താര രാജാവിന് നിറ കയ്യടികളുമായി ആരാധകർ.!! | Fan Girl Moment With Mohanlal Lalettan

Fan Girl Moment With Mohanlal Lalettan : പ്രേക്ഷകരുടെ പ്രിയനടനാണ് മോഹൻ ലാൽ. നാലു പതിറ്റാണ്ടുകളായി സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്നു താരം. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ ഇതിന്നോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും ടെലിവിഷൻ ഷോകളിലും എപ്പോഴും സജീവമാണ് താരം.

പ്രേക്ഷകരോട് ഇണങ്ങിനിൽക്കുന്ന സ്വഭാവം. തന്റെ ആരാധികയെ നേരിൽകണ്ട് അവൾക്ക് അവളുടെ ആഗ്രഹം സാക്ഷാത്കരിച്ചു കൊടുത്തിരിക്കുകയാണ് താരം. ഒരു ട്രൂ ഫാൻ ഗേൾ മൊമെന്റ് എന്ന പേരിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഡോക്ടർ ട്രീസാ ആന്റണിയാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു ഡിജിറ്റൽ ക്രിയേറ്റർ കൂടിയാണ് ട്രീസ ആന്റണി. മോഹൻലാലിനെ കാണാൻ എത്തിയ ഈ ആരാധിക അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂടാതെ അദ്ദേഹവുമായി ചാറ്റ് ചെയ്യുന്നതും എല്ലാം വീഡിയോയിൽ ഉണ്ട്.

മോഹൻലാലിന്റെ ഓരോ ഭാവ വ്യത്യാസങ്ങളും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ ചിരിക്കും നോട്ടത്തിനും നിരവധി ആരാധകരുണ്ട്. I am eating the legend him self today എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നത് സോഷ്യൽ മീഡിയയിൽ റിൽസ് ആയിട്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർ ദി കംപ്ലീറ്റ് ആക്ടർ, മോഹൻലാൽ ദ ലെജൻഡ്, നിങ്ങൾ ഒരു ഭാഗ്യവതിയായ ആരാധികയാണ് എന്നിങ്ങനെ അനവധി കമന്റുകൾ. നിരവധി ആരാധക പേജുകളിൽ ഈ വീഡിയോ എത്തുകയും അത് നിമിഷങ്ങൾക്കകം തന്നെ വൈറൽ ആവുകയും ചെയ്തു…