വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമന; യാഷു മോനോടൊപ്പമുള്ള യാത്ര ഒരു വർഷത്തിൽ എത്തിയിരിക്കുന്നു, മകന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി രാജേഷും ചിന്നുവും.!! | Driyash Rajesh Chinnu First Birthday Celebration Highlights
Driyash Rajesh Chinnu First Birthday Celebration Highlights : ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതിമാരാണ് ചിന്നുവും രാജേഷും. ആദ്യത്തെ കണ്മണിയായ യഷൂട്ടന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിലാണ് കുടുംബം. പിറന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടും വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതാണ്. ക്രീം കളർ ആൻഡ് ബ്രൗൺ കളർ തീമിൽ ഒരുക്കിയ വിശാലമായ അലങ്കാര സെക്ഷനാണ് പിറന്നാൾ ആഘോഷത്തിന് തിരഞ്ഞെടുത്തത്.
കേക്കും ബലൂണും ചിന്നുവിന്റെയും രാജേഷിന്റെയും യഷൂട്ടന്റെയും വസ്ത്രങ്ങളും എല്ലാം ഈ തീമിന് അനുയോജ്യമായതാണ്. പ്രണയിനികളായ ചിന്നുവും രാജേഷും വിവാഹം കഴിക്കുകയും പിന്നീട് ഗർഭിണിയാകുകയുമൊക്കെ ചെയ്ത് വിശേഷങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോലമുള്ള ആരാധകർ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ കൊച്ചു മിടുക്കിന്റെ ഒന്നാം പിറന്നാളാണ് ആരാധകർക്ക് ആഘോഷമായി തീർന്നിട്ടുള്ളത്. ചിന്നു എന്ന് വിളിക്കുന്ന ദീപ്തി രാജേഷും രാജേഷ് ഈശ്വരും ടിക് ടോക്കിലൂടെയും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും യുവാക്കളുടെ ഇടയിൽ പ്രിയപ്പെട്ടവരാണ്. ടിക്‌ടോക് മാത്രമല്ല ബിഗ്സ്‌ക്രീനിലേക്കും തങ്ങളുടെ ആദ്യ പ്രവേശനത്തിന് ഒരുങ്ങുകയാണ് ഇരുവരും.
സിജു കമര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ ‘ഷോലൈ’ എന്ന ചിത്രത്തിലാണ് ഇരുവരും അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങളാണ് കൂടുതലും എത്തുന്നത്. ഷോലൈയിലെ ഒരു ചെറിയ റൊമാന്റിക് ഷോട്ട് റീലാക്കി ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അത് ഇൻസ്റ്റാഗ്രാമിൽ മുഴുവൻ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. സോഷ്യല്‍മീഡിയയിലെ മിന്നും താരങ്ങളായ ചിന്നുവും രാജേഷും സിനിമയിലും പരസ്യങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ച് വീട്ടില്‍ അറിയിച്ചിരുന്നില്ല. ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു.
ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഇരുവീട്ടുകാരും ഇവരെ അംഗീകരിക്കുകയായിരുന്നു. ചിന്നുവിന് വിവാഹാലോചന വന്ന് അത് നടക്കുമെന്ന ഘട്ടമായിരുന്നു. ആ സമയത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഇരുവരും പറഞ്ഞിരുന്നു. സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും, വീഡിയോ ചെയ്യാന്‍ ഇഷ്ടമാണെന്നും, പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും രാജേഷും ചിന്നുവും വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലായിരുന്ന സമയത്തും ഫോളോവേഴ്‌സ് കൂടുന്നതൊക്കെ ഞാനും നോക്കുന്നുണ്ടെന്ന് ചിന്നു പറഞ്ഞിരുന്നു. വണ്‍ മില്യണ്‍ നേട്ടത്തിന് അരികിലെത്തിയിരിക്കുകയാണ്. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ്. ഇപ്പോൾ രണ്ടുപേരല്ല മൂന്നുപേരാണ് ഈ സന്തോഷം പങ്കിടാൻ ഉള്ളത്. ആ സന്തോഷത്തിന് ഇന്ന് ഒരു വർഷം.