ദിയയുടെ ഗ്രാൻഡ് സംഗീത് നൈറ്റ്; രാജകുമാരിമാരെ പോലെ കൃഷ്ണകുമാറിന്റെ മക്കൾ, സ്വന്തം കാശ് കൊണ്ട് നടത്തിയ വിവാഹത്തിൽ തിളങ്ങി ദിയ കൃഷ്ണ.!! | Diya Krishna The Grand Sangeeth Night
Diya Krishna The Grand Sangeeth Night : മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ആയ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. യൂട്യൂബ് വ്ലോഗറും ഡാൻസറും കൂടിയായ ദിയ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ അനുബന്ധ ചടങ്ങുകളും വിശേഷങ്ങളും മറ്റും മുൻപ് ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ദിയയുടെയും അശ്വിന്റെയും വിവാഹ ചടങ്ങുകൾ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടത്തിയത്.
ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിലേക്ക് ഈ കുടുംബത്തിന് ഏറ്റവും അടുപ്പമുള്ള ആളുകളെ മാത്രമാണ് ക്ഷണിച്ചത്. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ദിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ദ ഗ്രാൻഡ് സംഗീത് എന്ന ക്യാപ്ഷൻ നൽകി വിവാഹ പാർട്ടിയുടെ വീഡിയോ പങ്കുവെച്ചത് ഇതിനോടകം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. അശ്വിനും മാസ്സ് എൻട്രി നടത്തുന്നതും തുടർന്ന് ഇരുവരും ചേർന്ന് ചുവടുകൾ വയ്ക്കുന്നതും മറ്റും വീഡിയോയിൽ കാണാം.
നടൻ കൃഷ്ണകുമാറും ദിയയുടെ സഹോദരിമാരും ചേർന്ന് ഡാൻസ് ചെയ്യുന്നതും ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നിരവധി ആരാധകരാണ് താരം പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. അമ്മൂമ്മയുടെ സ്റ്റെപ്പ് വീഡിയോയിൽ കണ്ടു എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ താരത്തിന് ആശംസകളുമായി നിരവധി ആരാധകർ എത്തി. വിവാഹ ചടങ്ങ് പൊളി വൈബ് ആയിരുന്നു എന്നാണ് ആരാധകർ ഈ വീഡിയോ കണ്ടതിനു ശേഷം പറയുന്നത്.
താരത്തെപ്പോലെ തന്നെ ആരാധകരും ഈ വിവാഹം നടക്കുന്നതിനായി ഏറെനാളായി കാത്തിരിക്കുകയായിരുന്നു. ദിയയുടെ സഹോദരിമാരായ ഇശാനി അഹാന ഹൻസിക എന്നിവരും അമ്മ സിന്ധുവും അച്ഛൻ കൃഷ്ണകുമാറും ഒരേ പാറ്റേണിയിലുള്ള ഇളം പിങ്ക് വസ്ത്രങ്ങളിലാണ് എത്തിയത്. ദിയയുടെ വരൻ അശ്വിൻ സോഫ്റ്റ്‌വെയർ എൻജിനീയറായി വർക്ക് ചെയ്ത് വരികയാണ്. സമൂഹമാധ്യമങ്ങൾക്ക് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ് തിരുവല്ലയിൽ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ.