ലവ് യൂ കണ്ണമ്മാ; ഓസിയുടെ മൈലാഞ്ചി കൈകളിൽ മുത്തമിട്ട് അശ്വിൻ, വിവാഹ ശേഷം സംഗീത് രാവും മെഹന്ദിയും പുറത്ത് വിട്ട് ദിയ കൃഷ്ണ.!! | Diya Krishna Mehandi Ceremony
Diya Krishna Mehandi Ceremony : സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും യൂട്യൂബറും ഡാൻസറുമായ താരമാണ് ദിയ കൃഷ്ണ. മലയാളികളുടെ ഇഷ്ട നടൻ കൃഷ്ണകുമാറിന്റെ മകളാണ് ദിയ കൃഷ്ണ. രണ്ടുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ദിയയും അശ്വിനും ഇപ്പോൾ വിവാഹിതരായ വാർത്തയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ആൺ സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാവുകയും വിവാഹം വരെയുള്ള ഓരോ വിശേഷങ്ങളും ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ടായിരിന്നു. അതിനാൽ തന്നെ താരത്തെപ്പോലെ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകരും. എന്നാൽ വലിയ താര കുടുംബത്തിലെ അംഗമാണ് എന്ന ആർഭാടങ്ങൾ ഒഴിവാക്കി വളരെ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. തനിക്ക് നേരത്തെ ഉണ്ടായിരുന്ന ആഗ്രഹം പോലെ തന്നെ വളരെ സിമ്പിൾ ആയി നടത്തി എന്നാണ് ദിയ വ്യക്തമാക്കിയത്.
ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. അശ്വിനോടൊപ്പം വളരെ മനോഹരമായ വസ്ത്രം അണിഞ്ഞിരിക്കുന്ന ചിത്രമാണ് ദിയ ഇപ്പോൾ പങ്കുവെച്ചത്. മെഹന്ദി എന്ന ക്യാപ്ഷൻ നൽകി താരം പങ്കുവെച്ച ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. അശ്വിൻ ദിയ ഫാൻസിന്റെ സന്തോഷാമാണ് കമന്റ് ബോക്സിൽ കാണാൻ സാധിക്കുന്നത്. ദിയയുടെ ഭർത്താവ് അശ്വിൻ തിരുനെൽവേലി സ്വദേശി ആണ്.
നിലവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി വർക്ക് ചെയ്തു വരികയാണ്. അനാവശ്യ ദൂർത്തുകൾ എല്ലാം തന്നെ ഒഴിവാക്കിക്കൊണ്ട് ലളിതമായ ചടങ്ങ് തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചാണ് ഒരുക്കിയത്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹത്തിൽ എല്ലാം ശുഭമായി നടന്നു എന്നാണ് ഇരുവരും വിവാഹത്തിനുശേഷം പ്രതികരിച്ചത്. കൂടാതെ ഇനി വിവാഹത്തിന്റെ ചടങ്ങുകൾ ഒന്നുമില്ലെന്നും കോവിഡ് നമ്മളെ പഠിപ്പിച്ചത് പോലെ വളരെ ലളിതമായ ചടങ്ങുകൾ മാത്രമാണ് നടത്തിയതെന്നും കൃഷ്ണ കുമാർ പറഞ്ഞു.