ഉടനെ സിനിമയിലേക്ക് തിരിച്ചെത്തും.!! നിലവിളക്ക് കൊളുത്തി സന്തോഷ വാർത്ത അറിയിച്ച് ദിവ്യ ഉണ്ണി; നാട്ടിലെ ഉത്സവം കൂടാൻ അമേരിക്കയിൽ നിന്നും പറന്നെത്തി താരം.!! | Divya Unni In Ulsav
Divya Unni In Ulsav : ഒരുകാലത്ത് മലയാള സിനിമ ലോകത്ത് സജീവമായിരുന്ന താരമാണ് നടി ദിവ്യ ഉണ്ണി. ഇന്ന് മലയാളികൾ മനസ്സിൽ ഓർത്തുവയ്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ താരം മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്. ഒരു നടി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം.
മലയാളത്തിൽ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.ഏകദേശം 50 ഓളം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. പ്രണയവർണ്ണങ്ങൾ, ചുരം, ആകാശഗംഗ, എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയമാണ് എടുത്ത് പറയേണ്ടത്. സിനിമകളിൽ മാത്രമല്ല ഒരുകാലത്ത് പരമ്പരകളിലും താരം സജീവമായിരുന്നു. വിവാഹശേഷം പിന്നീട് അഭിനയ ലോകത്ത് നിന്നും താരം വിട്ടുനിൽക്കുകയും തന്റെ കുടുംബത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
വിവാഹശേഷം തന്റെ മക്കൾക്കും ഭർത്താവിനും വേണ്ടിയായി ദിവ്യ ഉണ്ണിയുടെ ജീവിതം. ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽഡ് ആണ് താരം. ഡാൻസ് പ്രോഗ്രാമുകളും ഡാൻസ് സ്കൂളും ഒക്കെയായി നൃത്ത രംഗത്ത് ദിവ്യ ഉണ്ണി ഇപ്പോഴും സജീവമാണ്. സിനിമാലോകത്തു നിന്നും പിൻവാങ്ങിയെങ്കിലും താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയാറുണ്ട്. തന്റെ മക്കളോടൊപ്പവും ഭർത്താവിനൊപ്പം ഒഴിവ് വേളകൾ സന്തോഷകരമാക്കുന്ന താരത്തിന് നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ നാട്ടിലെ അമ്പലത്തിൽ ഒരു ഉത്സവത്തിനായി എത്തി താരത്തിന്റെ ചില ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇത്തവണ തനിക്ക് ഇവിടെ എത്തിച്ചേരാനാണ് സാധിച്ചത് എങ്കിൽ അടുത്ത തവണ ഭഗവാന് മുൻപിൽ നൃത്താര്ച്ചന നടത്താൻ തനിക്ക് സാധിക്കട്ടെ എന്ന് ക്ഷേത്രത്തിലെത്തിയ ഭക്തരോട് താരം പറയുന്നതും കേൾക്കാം. തന്റെ ബാല്യം ഉത്സവങ്ങളും അമ്പലങ്ങളു മായി ചുറ്റപ്പെട്ടതായിരുന്നു എന്നും മറ്റൊരു രാജ്യത്ത് പോയി താമസിക്കുമ്പോഴും ഇതെല്ലാം തന്നെ മനസ്സിലുണ്ടെന്നും അത് നൽകുന്ന ധൈര്യം വളരെ വലുതാണെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ നിരവധി ആരാധകർക്ക് താരം സിനിമ ലോകത്തേക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഉടനെ താൻ സിനിമയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയാണ് ദിവ്യ ഉണ്ണി നൽകുന്നത്.